സാരിയും മുല്ലപ്പൂവും; പി.ടി ഉഷയുടെ മകന്റെ വിവാഹത്തിന് മലയാളി മങ്കയായി മേരി കോം

ഇന്ത്യയുടെ അത്‌ലറ്റിക് ഇതിഹാസവും രാജ്യസഭാഗംവുമായ പി.ടി ഉഷയുടേയും വി.ശ്രീനിവാസന്റേയും മകന്‍ ഡോ.വിഘ്‌നേഷ് ഉജ്ജ്വലിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരള സ്റ്റൈലിലെത്തി ബോക്‌സിങ് ലോകചാമ്പ്യന്‍ മേരി കോം. ഗോള്‍ഡന്‍ നിറത്തിലുള്ള സാരിക്കൊപ്പം ഗോള്‍ഡന്‍ ആഭരണങ്ങള്‍ അണിഞ്ഞാണ് മേരികോം വിവാഹത്തിനെത്തിയത്. മുടിയില്‍ മുല്ലപ്പൂവും ചൂടിയിരുന്നു.
കേരളത്തിലെ ഭക്ഷണം മികച്ചതാണെന്നും വട, സാമ്പാര്‍, ഇഡ്ഡലി, ചോറ് എല്ലാം ഇഷ്ടമാണെന്നും മേരി കോം പറഞ്ഞു. ചോറ് കഴിക്കുന്നത് ഫിറ്റ്‌നസിന് നല്ലതാണോ എന്ന് ചോദിച്ചപ്പോള്‍ ഒന്നും കൂടുതലാകാതിരുന്നാല്‍ മതി എന്നായിരുന്നു മേരി കോമിന്റെ മറുപടി.
കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വൈറ്റില ചെല്ലിയന്തറ 'ശ്രീരാം കൃഷ്ണ'യില്‍ അശോക് കുമാറിന്റേയും ഷിനിയുടേയും മകള്‍ കൃഷ്ണയാണ് വധു. കായിക, രാഷ്ട്രീയ, സിനിമ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ വിവാഹത്തില്‍ പങ്കെടുത്തു. സ്‌പോര്‍ട്‌സ് മെഡിസിന്‍ പഠിച്ച ഉജ്ജ്വല്‍ പി.ടി ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സില്‍ ഡോക്ടറാണ്.
Read More: 'ഒരമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം'-പി.ടി ഉഷയുടെ മകന്‍ ഉജ്ജ്വല്‍ വിവാഹിതനായി
Content Highlights: mary kom arrived karala to attend pt ushas sons wedding