വല്ലാത്ത ഏകാന്തത അനുഭവിച്ചിരുന്നു…പിന്നീട് മുംബൈയിലേക്ക് അച്ഛനും അമ്മയും എത്തി- മാനുഷി ഛില്ലർ

#Lifestyle desk
മാനുഷി ഛില്ലർ| ഫോട്ടോ: Instagram, PTI
മാനുഷി ഛില്ലർ| ഫോട്ടോ: Instagram, PTI

മുംബൈയിലെ തൻ്റെ പുതിയ വസതി ആരാധകർക്ക് പരിചയപ്പെടുത്തി മുൻ ലോക സുന്ദരിയും ബോളിവുഡ് നടിയുമായ മനുഷി ഛില്ലർ. കടലിന് അഭിമുഖമായി നിൽക്കുന്ന 36-ാം നിലയിലെ ആഡംബര അപ്പാർട്ട്മെൻ്റിൽ മാതാപിതാക്കളുടെയും സഹോദരന്റെയുമൊപ്പമാണ് താരം താമസിക്കുന്നത്. ബോളിവുഡ് നൽകിയ അഭിമുഖത്തിൽ തൻ്റെ ആദ്യകാല മുംബൈ ജീവിതത്തെ പറ്റിയും മാനുഷി പങ്കുവെക്കുന്നുണ്ട്.

മുംബൈയിലെ ആദ്യകാല ജീവിതം വളരെ ഏകാന്തമായിരുന്നുവെന്ന് മാനുഷി ഓർക്കുന്നു. മിസ് ഇന്ത്യ മത്സരത്തിനായി ഡൽഹിയിൽ നിന്ന് മുംബൈയിലെത്തിയ താരം, മിസ് വേൾഡ് ആയതോടെയാണ് നഗരത്തിൽ സ്ഥിരതാമസമാക്കിയത്. അക്കാലത്ത് മിസ് ഇന്ത്യ പെന്റ് ഹൗസിൽ താമസിച്ചിരുന്നെങ്കിലും, മറ്റുള്ളവർ പിരിഞ്ഞുപോയതോടെ വല്ലാത്തൊരു ഏകാന്തത താൻ അനുഭവിച്ചിരുന്നുവെന്ന് മാനുഷി പറയുന്നു. ആ സമയത്താണ് തനിക്ക് മാതാപിതാക്കളുടെ സാമീപ്യം അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞതെന്നും അവർ പറയുന്നു. അങ്ങനെ കുടുംബം മുംബൈയിലേക്ക് മാറിത്താമസിക്കുകയായിരുന്നു.

കടലിലേക്കുള്ള വ്യൂവാണ് അഞ്ച് ബെഡ്‌റൂമുകളുള്ള അപ്പാർട്ട്‌മെന്റിന്റെ ഏറ്റവും വലിയ പ്രത്യേകത. രാത്രിയിൽ നഗരത്തിന്റെ തിരക്കുകൾ കാണുന്നത് വളരെ കൗതുകകരമാണെന്ന് മനിഷി പറയുന്നു.  

2017ൽ ഇരുപതാമത്തെ വയസ്സിലാണ് മാനുഷി ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കുന്നത്. 2000-ത്തിൽ പ്രിയങ്കാ ചോപ്രയാണ് അതിനുമുൻപ് കിരീടം നേടിയ ഇന്ത്യക്കാരി.

ലോകസുന്ദരിപ്പട്ടം നേടിയ ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. റീത്താ ഫാരിയ, ഐശ്വര്യാ റായി, ഡയാന ഹെയ്ഡൻ, യുക്താമുഖി, പ്രിയങ്കാ ചോപ്ര എന്നിവരാണ് ഇതിനുമുമ്പ് സൗന്ദര്യത്തിനുള്ള ലോകകിരീടം ഇന്ത്യയിലെത്തിച്ചവർ.

Content Highlights: Manushi Chhillar moved into a luxury 36th-floor sea-facing apartment in Mumbai.