വീട്ടുമുറ്റത്ത് മഞ്ജുവിൻ്റെ വിഷു ആഘോഷം, ചിത്രങ്ങൾ പകർത്തി മധു വാര്യരും മകളും

മഞ്ജു വാരിയർ പങ്കുവെച്ച ചിത്രങ്ങൾ| ഫോട്ടോ: Instagram/ @manju.warrier
മഞ്ജു വാരിയർ പങ്കുവെച്ച ചിത്രങ്ങൾ| ഫോട്ടോ: Instagram/ @manju.warrier

ആഘോഷങ്ങൾ കുടുംബത്തോടൊപ്പമാകുമ്പോൾ മധുരം കൂടും. വിഷു ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി മഞ്ജു വാര്യർ.. വീട്ടില്‍ തന്നെയായിരുന്നു മഞ്ജുവിൻ്റേയും വിഷു ആഘോഷം. 

ഗൃഹാതുരത്വം നിറഞ്ഞ ചിത്രങ്ങള്‍ക്കു പിന്നില്‍ സഹോദരനും നടനുമായ മധു വാര്യരും അദ്ദേഹത്തിന്റെ മകള്‍ ആവണിയുമാണ്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തില്‍ അമ്മ ഗിരിജ വാര്യരും മധു വാര്യരുടെ പങ്കാളിയുമുണ്ട്. വളര്‍ത്തു നായയെ ഓമനിക്കുന്ന ചിത്രങ്ങളും പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്‌.

മഞ്ജു വാര്യർ പങ്കുവെച്ച ചിത്രങ്ങളിൽ നിന്ന്

സിംപിള്‍ ലുക്കിൽ മിറര്‍ വര്‍ക്കുകളുള്ള കോട്ടന്‍ സാരിയോടൊപ്പം കറുത്ത ബ്ലൗസാണ് മഞ്ജു പെയര്‍ ചെയ്തിരിക്കുന്നത്. 

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ബിഗ് ബജറ്റ് സിനിമയായ എമ്പുരാനിലെ  പ്രിയദര്‍ശിനി രാംദാസ് എന്ന മഞ്ജുവിൻ്റെ കഥാപാത്രം വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

Content Highlights: Manju Warrier`s Visu Celebration with Family