ഇരുവരുടേയും ഇഷ്ടത്തിന് വീട്ടുകാർ സമ്മതം മൂളി; ഫിലിപ്പീൻസ് യുവതിക്ക് മലയാളി വരൻ

വിവാഹിതരായ സുബിനും ജസീക്കയും | Photo: Special Arrangement
വിവാഹിതരായ സുബിനും ജസീക്കയും | Photo: Special Arrangement

ന്നാകാൻ രാജ്യത്തിന്റെ അതിരുകളും എതിരായില്ല, അവർ ഒന്നായി. കൊച്ചുപുരയ്ക്കൽ ബാബു-അന്നമ്മ ദമ്പതിമാരുടെ മകൻ സുബിൻ ബാബുവാണ് ഫിലിപ്പീൻസുകാരി ജെസീക്കയെ തിങ്കളാഴ്ച വെകീട്ട് നാലിന് പൊടിമറ്റം സെയ്ന്റ് മേരീസ് പള്ളിയിൽ നടന്ന ചടങ്ങിൽ ജീവിതസഖിയാക്കിയത്.

വധുവിന്റെ അമ്മയും സഹോദരിയും സുഹൃത്തും ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു. ഒരു വർഷം മുൻപാണ് സുബിൻ ജെസീക്കയുമായി സൗഹൃദത്തിലാകുന്നത്. തുടർന്ന് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. ഇരുവരുടെയും ഇഷ്ടത്തിന് വീട്ടുകാരും സമ്മതം മൂളിയതോടെയാണ് വിവാഹത്തിലേക്ക് കടന്നത്.

സുബിൻ പത്തുവർഷമായി ദുബായിൽ അക്കൗണ്ടന്റായി ജോലിചെയ്യുന്നു. ജെസീക്ക ഫാർമസിസ്റ്റാണ്. കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാൾ ഫാ.ജോസഫ് വെള്ളമറ്റം വിവാഹകർമങ്ങളിൽ മുഖ്യകാർമികനായി.

Content Highlights: malayali youth ties knot with filipino in kottayam