നഴ്‌സറി സ്‌കൂളിലെ ഒരുവര്‍ഷത്തെ ഫീസ് ഒന്നരലക്ഷം; ചര്‍ച്ചയായി ഡോക്ടറുടെ പോസ്റ്റ്

സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ ഉയര്‍ന്ന ഫീസ് പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. അത്തരത്തില്‍ നഴ്സറി സ്‌കൂളില്‍ പഠിക്കുന്ന കുട്ടിക്ക് മാതാപിതാക്കളുടെ ഓറിയന്റേഷന്‍ എന്ന പേരിലുള്‍പ്പെടെ വാര്‍ഷികമായി നല്‍കേണ്ടി വരുന്ന ഉയര്‍ന്ന ഫീസ് സംബന്ധിച്ച പോസ്റ്റ് സമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.
കുട്ടിയുടെ മാതാപിതാക്കള്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുള്ള ഓറിയെന്റേഷനു മാത്രം നല്‍കേണ്ടത് 8400 രൂപയാണ്. 55,600 രൂപയാണ് ഒരു കുട്ടിയുടെ അഡ്മിഷന്‍ ഫീ എന്നും രസീതില്‍ കാണാം.
ഇ.എന്‍.ടി ഡോക്ടറായ ജഗ്ദീഷ് ചതുര്‍വേദിയാണ് എക്സിലൂടെ പോസ്റ്റ് പങ്കുവെച്ചത്. പാരന്റ് ഓറിയന്റേഷനുവേണ്ടി നല്‍കുന്ന തുകയുടെ 20 ശതമാനം പോലും ഒരു രോഗിയും ഡോക്ടര്‍ക്ക് നല്‍കാറുണ്ടാകില്ല. ഒരു സ്‌കൂള്‍ തുടങ്ങുന്നതിനെ പറ്റി ആലോചിക്കുകയാണ് എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച പോസ്റ്റില്‍ സമ്മിശ്ര പ്രതികരണങ്ങളാണുള്ളത്. കോഷന്‍ ഡെപ്പോസിറ്റായ 30,019 രൂപ ഉള്‍പ്പടെ കുട്ടിയ ചേര്‍ക്കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് ചെലവഴിക്കേണ്ടിവരുന്ന വരുന്ന തുക 1,51,656 രൂപ. ഇങ്ങനെ പോയാല്‍ കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കാന്‍ കൂടുതല്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരാകുമെന്നും എഞ്ചീനിയറിങ് പഠിച്ചിറങ്ങാന്‍പോലും ഇത്രയും തുക എനിക്കായിട്ടില്ലെന്നും കമന്റുകളുണ്ട്.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുറഞ്ഞ തുകയ്ക്ക് നല്‍കാന്‍ കഴിയുന്ന വിദ്യാഭ്യാസ സമ്പ്രദായം നില്‍വില്‍ വരണമെന്നും അഭിപ്രായങ്ങളുണ്ട്.
Content Highlights: nursery student admission fee sparks debate : more than a lakh as admisison fee