ഒരാള്‍ മാത്രമല്ല, കുടുംബമൊന്നാകെ മാറി; ചര്‍ച്ചയായി ഖുശ്ബു പങ്കുവെച്ച ചിത്രം

ഖുശ്ബു മക്കള്‍ക്കൊപ്പം/  ഗണേശ ചതുര്‍ത്ഥി ആഘോഷത്തിനിടെ ഖുശ്ബുവും കുടുംബവും | Photo: instagram/ khushboo
ഖുശ്ബു മക്കള്‍ക്കൊപ്പം/ ഗണേശ ചതുര്‍ത്ഥി ആഘോഷത്തിനിടെ ഖുശ്ബുവും കുടുംബവും | Photo: instagram/ khushboo

രീരഭാരം കുറച്ചതുമായി ബന്ധപ്പെട്ട ഒരുപാട് വീഡിയോകളും ചിത്രങ്ങളും പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇത്തരത്തില്‍ തെന്നിന്ത്യന്‍ നടി ഖുശ്ബു പങ്കുവെച്ച ഒരു കുടുംബചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. കുടുംബാത്തോടൊപ്പം ഗണേശ ചതുര്‍ത്ഥി ആഘോഷിച്ച ചിത്രമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

ഇതില്‍ ഖുശ്ബുവിന്റേയും ഭര്‍ത്താവായ സുന്ദറിന്റേയും മക്കളായ അവന്തികയുടേയും അനന്തിതയുടേയും ട്രാന്‍സ്ഫര്‍മേഷനാണ് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. പഴയ ചിത്രവും ഇപ്പോഴത്തെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് 'ഇത് എങ്ങനെ സംഭവിച്ചു' എന്നാണ് ആളുകള്‍ ചോദിക്കുന്നത്. അസാധ്യ ട്രാന്‍സ്ഫര്‍മേഷനാണെന്നും തിരിച്ചറിയാന്‍പോലും കഴിയാത്തവിധം മാറിയെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. 

നേരത്തെ ഖുഷ്ബു തന്റെ ട്രാന്‍സ്ഫര്‍മേഷന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ കുടുംബ ഫോട്ടോ പങ്കുവെച്ചതോടെ അത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയായിരുന്നു. 20 കിലോ ഭാരമാണ് ഖുശ്ബു കുറച്ചത്. യോഗ ഉള്‍പ്പെടെയുള്ള വ്യായാമങ്ങളും ഭക്ഷണക്രമവുമാണ് 54-ാം വയസ്സിലെ തന്റെ മാറ്റത്തിന് പിന്നിലെന്ന് ഖുശ്ബു അന്ന് പറഞ്ഞിരുന്നു. 

Content Highlights: kushboo family weightloss journey