മിസിസ് ഇന്ത്യ വേള്‍ഡ് വൈഡ് മത്സരത്തിന്റെ ഫൈനലില്‍ കോഴിക്കോട്ടുകാരിയും

മിസിസ് ഇന്ത്യ വേൾഡ് വൈഡ് മത്സരത്തിൽ ഫൈനലിൽ മാറ്റുരയ്ക്കാൻ മലയാളിയും. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശിനിയും സിഡ്നിയിലെ ഗവ. സെൻട്രൽ സ്റ്റേഷൻ പ്ലാറ്റ് ഫോം മാനേജരുമായിരുന്ന ശാരി വിമലാണ് മിസിസ് ഇന്ത്യ വേൾഡ് വൈഡ് സീസൺ-13-ന്റെ ഫൈനലിലേക്ക് യോഗ്യത നേടിയത്.
കോഴിക്കോട് കേന്ദ്രീയവിദ്യാലയത്തിലായിരുന്നു പഠനം. എൻജിനിയറിങ് ബിരുദധാരിയായ ശാരി വിവാഹത്തിനുശേഷമാണ് സിഡ്നിയിലേക്കുപോയതും മോഡലിങ്ങിൽ സജീവമാകുന്നതും. മേയ് ഒന്നുമുതൽ ഏഴുവരെ ദുബായിലാണ് മത്സരം.
സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസപ്രവർത്തനങ്ങളിലും സജീവമാണ് ശാരി. ഭർത്താവ്: വിമൽ. പരേതനായ ഹരീന്ദ്രനാഥിന്റെയും ശ്യാമയുടെയും മകളാണ്.
Content Highlights: kozhikode native in the finals of the mrs india worldwide competition