'അത് പേടിപ്പിക്കുന്ന അനുഭവമായിരുന്നു...'; ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി പരിക്കേറ്റ നടി കരിഷ്മ ശര്‍മ

ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് ചാടിയ ബോളിവുഡ് നടി കരിഷ്മ ശര്‍മയ്ക്ക് പരിക്കേറ്റുവെന്ന വാര്‍ത്ത ഏതാനും ദിവസം മുമ്പാണ് പുറത്തുവന്നത്. രാഗിണി എംഎംഎസ് റിട്ടേണ്‍സ്, പ്യാര്‍ കാ പഞ്ച്‌നാമ, ഉഡ്ജാ ചമന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ കരിഷ്മയ്ക്ക് അപകടം പറ്റിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് വിനോദലോകം കേട്ടത്. തനിക്കൊപ്പമുള്ളവര്‍ ട്രെയിനില്‍ കയറിയില്ല എന്ന് കണ്ടപ്പോഴാണ് ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് നടി ചാടിയത്.
ഇപ്പോള്‍ അന്ന് സംഭവിച്ചതിനെ കുറിച്ച് വിശദമായി പ്രതികരിക്കുകയാണ് കരിഷ്മാ ശര്‍മ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തുവെന്നും തന്റെ പരിക്ക് ആഴത്തിലുള്ളതല്ല എന്ന് ഡോക്ടര്‍ അറിയിച്ചുവെന്നും കരിഷ്മ പറഞ്ഞു. വളരെ കഠിനമായതും പേടിപ്പിക്കുന്നതുമായ അനുഭവമായിരുന്നു അപകടമെന്നും കരിഷ്മ കുറിച്ചു.
'ഹേയ് ഗൈസ്, അവസാനം ഞാന്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു. ഭാഗ്യവശാല്‍ എന്റെ പരിക്ക് ആഴമുള്ളതല്ല എന്ന് ഡോക്ടര്‍ പറഞ്ഞു. പക്ഷേ എനിക്ക് ഇപ്പോഴും വേദനയുണ്ട്.' -കരിഷ്മാ ശര്‍മ പറഞ്ഞു. ആശുപത്രിയില്‍ നിന്നുള്ള ഒരു ചിത്രവും സ്റ്റോറിക്കൊപ്പം താരം പങ്കുവെച്ചിരുന്നു.
'അത് കഠിനമായതും പേടിപ്പിക്കുന്നതുമായ അനുഭവമായിരുന്നു. എന്നാല്‍ നിങ്ങളുടെ സ്‌നേഹവും പ്രാര്‍ഥനയുമുള്ളതിനാല്‍ വളരെയധികം അനുഗ്രഹിക്കപ്പെട്ടതായി എനിക്ക് തോന്നുന്നു. സത്യസന്ധമായി പറയട്ടെ, ഈ ഘട്ടം മറികടക്കാനുള്ള കരുത്ത് എനിക്ക് നല്‍കിയത് അതാണ്. ഒപ്പം എന്റെ അമ്മയും. ഏറ്റവും അടുത്ത വിമാനത്തില്‍ കയറി എനിക്കടുത്തെത്തി ധൈര്യം പകര്‍ന്ന എന്റെ അമ്മയെ മറക്കാന്‍ കഴിയില്ല. എനിക്കായി നിലകൊള്ളുന്നതിന് ഒരുപാടൊരുപാട് നന്ദി.' -കരിഷ്മ തുടര്‍ന്നു.
ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി തനിക്ക് പരിക്ക് പറ്റിയ വിവരം നടി തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്. 'ചര്‍ച്ച് ഗേറ്റില്‍ ഒരു ഷൂട്ടിങ്ങിന് പോകുമ്പോള്‍ സാരി ധരിച്ച ഞാന്‍ ഒരു ട്രെയിനില്‍ കയറി. ഞാന്‍ കയറിയതും ട്രെയിനിന്റെ വേഗം കൂടിത്തുടങ്ങി. എന്റെ സുഹൃത്തുക്കള്‍ക്ക് കയറാന്‍ കഴിഞ്ഞിട്ടില്ലെന്ന് മനസിലാക്കിയ ഞാന്‍ പേടി കാരണം പുറത്തേക്ക് ചാടി. പിന്‍ഭാഗം ഇടിച്ച് വീഴുകയും തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു' -ഇതാണ് അപകടമുണ്ടായ ദിവസം നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ച.
Content Highlights: Actress Karishma Sharma Recalls Her "Scary" Train Accident After Getting Discharged From Hospital: "