സീതാസ്വയംവരം തീമില്‍ 'കല്യാണ്‍ ജുവലേഴ്‌സി'ന്റെ നവരാത്രി ആഘോഷം; കൊച്ചിയിലെത്തിയത് വന്‍ താരനിര

കൊച്ചി: കല്യാണ്‍ ജുവലേഴ്‌സിന്റെ ഉടമയായ ടി.എസ്. കല്യാണരാമന്‍ കുടുംബം തൃശ്ശൂരില്‍ നടത്തിയ നവരാത്രി ആഘോഷത്തില്‍ ബോളിവുഡില്‍ നിന്നും ദക്ഷിണേന്ത്യന്‍ സിനിമാരംഗത്തുനിന്നുമുള്ള പ്രമുഖര്‍ പങ്കെടുത്തു. സീതാസ്വയംവരമാണ് ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ പ്രധാന തീം. പാരമ്പര്യരീതിയില്‍ പാവകളും രൂപങ്ങളും പ്രദര്‍ശിപ്പിക്കുന്ന ബൊമ്മക്കൊലു ഒരുക്കിയിരുന്നു.
കല്യാണ്‍ ജൂവലേഴ്‌സിന്റെ ആഗോള അംബാസഡര്‍ കത്രീന കൈഫിനൊപ്പം ബോബി ഡിയോള്‍, സെയ്ഫ് അലി ഖാന്‍, അജയ് ദേവ്ഗണ്‍, ശില്പ ഷെട്ടി, മലൈക അറോറ എന്നിവരും ബ്രാന്‍ഡിന്റെ ദക്ഷിണേന്ത്യന്‍ വിപണികളിലെ മുഖങ്ങളും ജനപ്രിയ താരങ്ങളുമായ കല്യാണി പ്രിയദര്‍ശന്‍, രശ്മിക മന്ദാന എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തു.
ആഘോഷച്ചടങ്ങില്‍ ടോവിനോ തോമസ്, വരലക്ഷ്മി ശരത്കുമാര്‍, രജീന കസാന്‍ഡ്ര, നീരജ് മാധവ്, പ്രണിത സുഭാഷ്, റേബ ജോണ്‍, നൈല ഉഷ, മംത മോഹന്‍ദാസ്, അശോക് ശെല്‍വന്‍, കാളിദാസ് ജയറാം, ദിലീപ്, കാവ്യ, നാഗചൈതന്യ, സംവിധായകന്‍ പ്രിയദര്‍ശന്‍, ജൂഡ് ആന്റണി എന്നിവരും ഉണ്ടായിരുന്നു. സംഗീതസംവിധായകരായ ഔസേപ്പച്ചന്‍, ശരത്, സുഷിന്‍ ശ്യാം എന്നിവര്‍ക്കു പുറമേ സുചിത്ര മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, സൃഷ്ടി ബേല്‍, വൈശാഖ് സുബ്രഹ്‌മണ്യം എന്നിവരും ആഘോഷത്തില്‍ പങ്കാളികളായി.
കല്യാണ്‍ ജൂവലേഴ്‌സിന്റെ പ്രാദേശിക ബ്രാന്‍ഡ് അംബാസഡര്‍മാരായ തമിഴ്‌നാട്ടിലെ പ്രഭു ഗണേശന്‍, ഗുജറാത്തിലെ കിഞ്ചാല്‍ രാജ്പ്രിയ, വെസ്റ്റ് ബംഗാളിലെ റിതഭരി ചക്രവര്‍ത്തി, മഹാരാഷ്ട്രയിലെ പൂജ സാവന്ത്, പഞ്ചാബിലെ വാമിഖ ഗാബി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Content Highlights: kalyan jewellers navaratri celebration 2024