കുടുംബചിത്രത്തില്‍ കാളിദാസിനൊപ്പമുള്ള ആ പെണ്‍കുട്ടി ആര്?; ആരാധകരുടെ ചോദ്യത്തിന് ഉത്തരമായി

കാളിദാസ് ജയറാം കുടുംബത്തോടൊപ്പം | Photo: instagram/ tarini kalingarayar
കാളിദാസ് ജയറാം കുടുംബത്തോടൊപ്പം | Photo: instagram/ tarini kalingarayar

കുടുംബവുമൊന്നിച്ചുള്ള ഓണാഘോഷത്തിനിടെ എടുത്ത ചിത്രങ്ങള്‍ പല താരങ്ങളും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഇതില്‍ യുവനടന്‍ കാളിദാസ് ജയറാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയും ചെയ്തു. 

ജയറാം, പാര്‍വതി, മാളവിക എന്നിവര്‍ക്കൊപ്പമുള്ള കുടുംബ ചിത്രത്തില്‍ കാളിദാസിനൊപ്പം ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. അത് ആരാണ് എന്നതായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. 

ഇതിന് പിന്നാലെ ആ പെണ്‍കുട്ടിയും അതേ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. 'ഒരു മനോഹര ദിവസത്തിന്റെ ഓര്‍മയ്ക്ക്' എന്ന കുറിപ്പോടെയാണ് പെണ്‍കുട്ടി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. 

ഇതോടെ ആരാധകരുടെ സംശയത്തിന് ഉത്തരവുമായി. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരായരാണ് ആ പെണ്‍കുട്ടി. വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദധാരിയായ തരിണിയും കാളിദാസും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. 

Content Highlights: kalidas jayaram onam celebration family photo viral