താളംപിടിച്ച് കാളിദാസും തരിണിയും,ആടിത്തകര്‍ത്ത് ജയറാമും മാളവികയും;ആഘോഷമാക്കി മെഹന്ദി

മെഹന്ദി ആഘോഷത്തിനിടെ കാളിദാസും തരിണിയും മാളവിതയും ജയറാമും | Photo: instagram/ kalidas jayaram
മെഹന്ദി ആഘോഷത്തിനിടെ കാളിദാസും തരിണിയും മാളവിതയും ജയറാമും | Photo: instagram/ kalidas jayaram

ഗുരുവായൂരില്‍ നടന്ന വിവാഹത്തിന് പിന്നാലെ മെഹന്ദി, സംഗീത് ആഘോഷങ്ങളുമായി കാളിദാസ് ജയറാമും തരിണിയും. കഴിഞ്ഞ ദിവസങ്ങളിലായി ചെന്നൈയില്‍ നടന്ന ആഘോഷത്തില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു.

ഞായാറാഴ്ച്ച രാവിലെ 7.15-നും എട്ടിനും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു താലികെട്ട്. അതിനുശേഷം ജയറാമും കുടുംബവും ചെന്നൈയിലേക്ക് തിരിച്ചുപോയി. തിങ്കളാഴ്ച്ചയായിരുന്നു മെഹന്ദി ആഘോഷം. പിന്നാലെ ജയറാമും കുടുംബവും ആരതിയുഴിഞ്ഞ് തരിണിയെ വീട്ടിലേക്ക് ക്ഷണിച്ചു. കഴിഞ്ഞ ദിവസം സംഗീത് ആഘോഷവും നടത്തി. ബുധനാഴ്ച്ച വിവാഹ റിസപ്ഷനും ഒരുക്കി.

ഇപ്പോഴിതാ മെഹന്ദി ചടങ്ങില്‍ നിന്നുള്ള വീഡിയോ കാളിദാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്. പഞ്ചാബി സംഗീതത്തിന് അനുസരിച്ച് നൃത്തം ചെയ്യുന്ന വധൂവരന്‍മാരേയും കുടുംബാംഗങ്ങളേയും അതിഥികളേയും വീഡിയോയില്‍ കാണാം. തലപ്പാവ് കെട്ടി ഡബ്ള്‍ എനര്‍ജിയില്‍ നൃത്തം ചെയ്യുന്ന ജയറാമാണ് വീഡിയോയുടെ ഹൈലൈറ്റ്. 

പേസ്റ്റല്‍ പിങ്ക് നിറത്തിലുള്ള ലെഹങ്കയായിരുന്നു തരിണിയുടെ ഔട്ട്ഫിറ്റ്. പിസ്ത നിറത്തിലുള്ള ഷെര്‍വാണി കാളിദാസും അണിഞ്ഞു. ഇളം വയലറ്റ് നിറത്തിലുള്ള വെല്‍വെറ്റ് ഗൗണായിരുന്നു മാളവികയുടെ ഔട്ട്ഫിറ്റ്. 

സംഗീത് ചടങ്ങിനിടെ ജയറാമിന്റെ അറുപതാം പിറന്നാളാഘോഷവും നടന്നു. വിജയ് യേശുദാസും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
 

Content Highlights: kalidas jayaram and tarini mehandi