‘മണിച്ചേട്ടൻ അവാർഡ് വാങ്ങാൻ പോയപ്പോഴായിരുന്നു അവളുടെ ജനനം, ആ സിനിമയുടെ ഓർമയ്ക്കായി അതേ പേരുമിട്ടു’

കലാഭവന്‍ മണിക്കൊപ്പം ശ്രീലക്ഷ്മി (ഫയല്‍ ചിത്രം)/ ആര്‍എല്‍വി രാമകൃഷ്ണനും ശ്രീലക്ഷ്മിയും | Photo: facebook/ rlv ramakrishnan
കലാഭവന്‍ മണിക്കൊപ്പം ശ്രീലക്ഷ്മി (ഫയല്‍ ചിത്രം)/ ആര്‍എല്‍വി രാമകൃഷ്ണനും ശ്രീലക്ഷ്മിയും | Photo: facebook/ rlv ramakrishnan

ടൻ കലാഭവൻ മണിയുടെ മകൾ ശ്രീലക്ഷ്മിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മണിയുടെ സഹോദരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണൻ. തന്റെ എല്ലാ സൗഭാഗ്യങ്ങൾക്കും കാരണമായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ ഓർമയ്ക്കായാണ് കലാഭവൻ മണി മകൾക്ക് ശ്രീലക്ഷ്മി എന്ന് പേര് നൽകിയതെന്ന് ആർഎൽവി രാമകൃഷ്ണൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

അതേ സിനിമയ്ക്ക് ലഭിച്ച സ്‌പെഷ്യൽ ജൂറി പുരസ്‌കാരം വാങ്ങാൻ കലാഭവൻ മണി പോയപ്പോഴാണ് ശ്രീലക്ഷ്മി ജനിച്ചതെന്നും അവിടെ നിന്ന് ആശുപത്രിയിലേക്ക് ഓടിയെത്തിയ മണി മകളെ കൈയിലെടുത്ത് ലക്ഷ്മി എന്ന് പേര് നൽകിയെന്നും രാമകൃഷ്ണൻ കുറിച്ചു. ശ്രീലക്ഷ്മിയുടെ കുട്ടിക്കാലത്തെ ചിത്രവും ശ്രീലക്ഷ്മിക്ക് രാമകൃഷ്ണൻ കേക്ക് നൽകുന്ന ചിത്രവും ഈ കുറിപ്പിനൊപ്പമുണ്ട്.

'അമ്മുവിന് കുഞ്ഞച്ഛന്റെ വക ഒരായിരം പിറന്നാൾ ആശംസകൾ....ഏപ്രിൽ 2 മണി ചേട്ടൻ വാസന്തിയും ലക്ഷ്മിയും എന്ന ചിത്രത്തിന് ലഭിച്ച സ്‌പെഷ്യൽ ജൂറി അവാർഡ് വാങ്ങാൻ പോയിരിക്കുകയായിരുന്നു. അപ്പോഴാണ് ചേടത്തി അമ്മയെ ഡെലിവറിയ്ക്കായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്. അവാർഡ് വാങ്ങി തിരികെയെത്തിയപ്പോഴേക്കും ഡെലിവറി കഴിഞ്ഞു. പെൺകുഞ്ഞ്.. മണി ചേട്ടൻ തന്റെ കുഞ്ഞു മകളെ കൈയിൽ എടുത്ത് മനസിൽ മന്ത്രിച്ചു. ലക്ഷ്മി...... എന്നപേര്.... അതെ ശ്രീലക്ഷ്മിയുടെ ജന്മദിനമാണിന്ന്. തന്റെ എല്ലാ സൗഭാഗ്യങ്ങൾക്കും കാരണമായ വാസന്തിയും ലക്ഷ്മിയുടെ പിന്നെ ഞാനും എന്ന ചിത്രത്തിന്റെ അംഗീകാരത്തിന്റെ ഓർമ്മയ്ക്കായി ആ പേര് തന്റെ തന്റെ പൊന്നോമനയ്ക്കിട്ടു. ശ്രീലക്ഷ്മി.... ഇന്ന് അവൾ പഠിച്ച് വലിയ കുട്ടിയായി.... ചേട്ടൻ ആഗ്രഹിച്ച പോലെ എംബിബിഎസ്‌ പഠനം പൂർത്തിയാക്കി പ്രാക്ടീസ് ചെയ്യുന്നു... അമ്മുവിന് കുഞ്ഞച്ഛന്റെ വക ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു.' - രാമകൃഷ്ണൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

Content Highlights: RLV Ramakrishnan celebrates his niece Sreelakshmi's birthday with a heartfelt social media post., The story reveals Sreelakshmi was named after the film 'Vasanthiyum Lakshmiyum Pinne Njanum'., Kalabhavan Mani named her immediately after receiving a Special Jury Award for his performance.