വിലയേറിയ ഡിസൈനര്‍ ബാഗുകൾ വാങ്ങുന്ന ശീലമില്ല, പകരം പണം വിനിയോഗിക്കുന്നത് ഇങ്ങനെ- കജോൾ

കജോൾ | Photos: PTI, AFP
കജോൾ | Photos: PTI, AFP

സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ വിലയേറിയ ബ്രാന്‍ഡഡ് സാധനങ്ങളാണ് ദൈനംദിനജീവിതത്തില്‍ പൊതുവേ ഉപയോഗിക്കുന്നത്. ബോളിവുഡ് താരം കജോളും ഇക്കാര്യത്തില്‍ വ്യത്യസ്തയല്ല. ധരിക്കുന്ന ആഭരണങ്ങള്‍ ഉള്‍പ്പെടെ വിലയേറിയ സാധനങ്ങള്‍ ഉപയോഗിക്കുന്ന കജോള്‍ പക്ഷേ ഒരുകാര്യത്തില്‍ മാത്രം വ്യത്യസ്തയാണ്. അത് ബാഗുകളാണ്.

കോഫി വിത് കരണ്‍ എന്ന ഷോയില്‍ കരണ്‍ ജോഹറുമായുള്ള സംഭാഷണത്തിലാണ് കജോളും ഭര്‍ത്താവ് അജയ് ദേവഗണും ഇക്കാര്യം സംസാരിച്ചത്. കരണിന്റെ ചോദ്യമാണ് സംഭാഷണത്തെ ഈ വിഷയത്തിലേക്ക് എത്തിച്ചത്. 

Also Read: 21 കോടി രൂപയുടെ 'ചീങ്കണ്ണിത്തോൽ' വാച്ച്; മെറ്റ് ഗാലയിൽ ഷാരൂഖ് ഖാൻ ധരിച്ച ആഡംബര വാച്ചിന്റെ വിശേഷങ്ങൾ

'കജോള്‍ ബോളിവുഡിലെ വലിയ താരമാണ്. ഒരുപാട് പണമുണ്ടാക്കാം ഒരുപാട് ചെലവഴിക്കാം. ഈ പണം കൊണ്ട് കജോള്‍ എന്താണ് ചെയ്യുന്നത് എന്നാണ് താങ്കളോടുള്ള (അജയ് ദേവഗണ്‍) എന്റെ ചോദ്യം. കജോള്‍ ഡിസൈനര്‍ ബാഗ് ഉപയോഗിക്കുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അവരുടെ കൈയില്‍ കണ്ട ബാഗുകളെല്ലാം ഞാന്‍ ഇന്നേവരേ കേട്ടിട്ടില്ലാത്ത ബ്രാന്‍ഡുകളുടേതാണ്.' -കരണ്‍ ജോഹര്‍ അജയ് ദേവഗണിനോട് ചോദിച്ചത് ഇതാണ്. 

Don't Miss: പാപ്പരാണ്, പക്ഷേ കൈയിലുള്ളത് 40 ലക്ഷത്തിന്റെ മുതൽ; ചർച്ചയായി വിജയ് മല്യയുടെ ആഡംബര വാച്ച്

ഒരുനിമിഷം പോലും ആലോചിക്കാതെയായിരുന്നു ഇതിന് അജയ് ദേവഗണിന്റെ മറുപടി. 'സാന്താക്രൂസ് മാര്‍ക്കറ്റ്. ഇപ്പോള്‍ അവള്‍ ഓണ്‍ലൈനിലേക്ക് മാറി. എല്ലാദിവസവും വീട്ടില്‍ ഏഴോ എട്ടോ പാര്‍സലുകളാണ് വരുന്നത്. ഓരോന്നിന്റേയും വില 500, 700, 1200... അങ്ങനെ പോകുന്നു. 'ഇത് വളരെ ഭംഗിയുള്ളതാണ്, മാത്രമല്ല 600 രൂപയേ ഉള്ളൂ' എന്ന് പറഞ്ഞാണ് അവള്‍ ഇതെല്ലാം വാങ്ങുക.' -അജയ് ദേവഗണ്‍ പറഞ്ഞു. 

Also Read: കുതിരകൾക്ക് പണിയില്ലാതാകുമോ! ഏതുവഴിയും താണ്ടും കാവസാക്കിയുടെ ഈ റോബോ; കരുത്തേകുന്നത് ഹൈഡ്രജൻ | വീഡിയോ

ഇതിനിടയില്‍ കയറി കജോള്‍ സംസാരിച്ചു. 'വലിയ പരിപാടികള്‍ക്കും മറ്റും ഞാന്‍ തീര്‍ച്ചയായും വിലയേറിയ വസ്തുക്കള്‍ തന്നെയാണ് ധരിക്കാറ്. എന്നാല്‍ ഞാന്‍ എന്താണോ ധരിക്കുന്നത് അത് എനിക്ക് സുഖകരമായതാകണം. വിലയേറിയ സാധനങ്ങള്‍ വാങ്ങുന്നതിന് പകരം എന്റെ പണം ഞാന്‍ സ്ഥിരനിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കും. അത്തരം സാധനങ്ങള്‍ വാങ്ങുന്നതിലൂടെ തിരികെ ഒന്നും കിട്ടില്ല.' -ഇതാണ് കജോള്‍ പറഞ്ഞത്. 

Don't Miss: ശരീരഭാരം കുറയ്ക്കണോ? ലളിതമായ ഈ 30-30-30 നിയമം പാലിക്കൂ, വിശദമായി അറിയാം | വീഡിയോ

Content Highlights: Bollywood star Kajol do not use expensive designer bags, but unfamiliar bags, Here is why