കൈയും കാലും വിറച്ചുപോയി ;അയാൾ കാരവാനിൽ കയറി ഷർട്ടൂരി -കാജൽ അഗർവാൾ

കാജല്‍ അഗര്‍വാള്‍|photo:instagram.com/kajalaggarwalofficial/
കാജല്‍ അഗര്‍വാള്‍|photo:instagram.com/kajalaggarwalofficial/

വലിയ ആരാധകളുള്ള താരമാണ് കാജൽ അഗർവാൾ.ആരാധകരുടെ സ്‌നേഹം സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും എന്നാൽ പരിധിവിടുന്ന പെരുമാറ്റം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞിരിക്കുകയാണ് കാജൽ . അടുത്തിടെ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ സഹസംവിധായകനായ ഒരാൾ അനുവാദമില്ലാതെ തന്റെ കാരവാനിൽ കയറി തന്റെ പേരിലുള്ള ടാറ്റൂ കാണിച്ച സംഭവമാണ് താരം തുറന്നുപറഞ്ഞിരിക്കുന്നത്. ഒരു അഭിമുഖത്തിലായിരുന്നു കാജൽ ഈ മോശം അനുഭവത്തെക്കുറിച്ച് പറഞ്ഞത്.

ഒരു സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് കാരവാനിൽ വിശ്രമിക്കുകയായിരുന്ന സമയത്താണ് ഈ സംഭവമുണ്ടായതെന്ന് കാജൽ പറഞ്ഞു. സിനിമയിലെ സഹസംവിധായകനായി പ്രവർത്തിച്ചിരുന്ന ഒരാൾ അനുവാദമില്ലാതെ കാരവാനിലേക്ക് കടന്നുവരികയും ഉടൻ തന്നെ ഷർട്ട് ഊരി നെഞ്ചിൽ പതിപ്പിച്ചിരുന്ന തന്റെ പേരുള്ള ടാറ്റൂ കാണിക്കുകയുമായിരുന്നു.ഈ സംഭവം തന്നെ ഏറെ ഞെട്ടിച്ചുവെന്നും ആ നിമിഷം കൈയും കാലും വിറച്ചുപോയെന്നും കാജൽ പറഞ്ഞു. തന്റെ പേരിൽ ടാറ്റൂ ചെയ്തതിൽ സന്തോഷം തോന്നിയെങ്കിലും, ഒരു സ്ത്രീ ഒറ്റയ്ക്കിരിക്കുമ്പോൾ അനുവാദമില്ലാതെ സ്വകാര്യ ഇടത്തേക്ക് കടന്നുവന്നത് തീർത്തും യോജിക്കാൻ പറ്റാത്ത പെരുമാറ്റമാണെന്ന് അവർ പറഞ്ഞു.

എത്ര വലിയ ആരാധകനായാലും ഇങ്ങനെയുള്ള പ്രവൃത്തികൾ അംഗീകരിക്കാനാവില്ലെന്നും ഇത് നിയമനടപടികളിലേക്ക് വരെ നയിക്കാവുന്ന ഗുരുതരമായ വിഷയമാണെന്നും താൻ അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയതായി കാജൽ വെളിപ്പെടുത്തി. തുടർന്ന് അദ്ദേഹത്തോട് കാരവാൻ വിട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നും അവർ വ്യക്തമാക്കി. സ്വകാര്യ ഇടത്തിലേക്കുള്ള അനധികൃത പ്രവേശനം സ്വകാര്യതയുടെ ഗുരുതരമായ ലംഘനമാണെന്നും സിനിമാ മേഖലയിലോ മറ്റേതെങ്കിലും മേഖലയിലോ ഇത്തരം പെരുമാറ്റം ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നും കാജൽ പറഞ്ഞു.അതേസമയം, കാജൽ അഗർവാളിന്റെ പുതിയ സിനിമകൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബോളിവുഡിൽ ഒരുങ്ങുന്ന ബ്രഹത്തായ 'രാമായണ' ചിത്രത്തിൽ മണ്ഡോദരിയുടെ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ചിത്രത്തിൽ രൺബീർ കപൂർ, യാഷ്, സായി പല്ലവി തുടങ്ങി വൻ താരനിര അണിനിരക്കുന്നതും ശ്രദ്ധേയമാണ്.

2004-ൽ പുറത്തിറങ്ങിയ ക്യൂൻ ഹോ ഗയാ നാ എന്ന ഹിന്ദി ചിത്രത്തിലെ സഹനടിയുടെ വേഷത്തിലൂടെയാണ് കാജൽ അഗർവാൾ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. 

Content Highlights: Kajal Aggarwal addresses an incident of unauthorized intrusion into her private caravan., A crew member displayed a tattoo of her name without consent, causing distress., The actress emphasizes the importance of respecting professional boundaries and personal privacy., Updates on her upcoming role as Mandodari in the 2026 Ramayana film project.