'ഞങ്ങളുടെ കഥയിലേക്ക് കുറച്ചുകൂടി സ്‌നേഹം കൂട്ടിച്ചേര്‍ക്കുന്നു'-സന്തോഷവാര്‍ത്ത പങ്കുവെച്ച് ജോമോന്‍

ജീവിതത്തിലേക്ക് പുതിയ അതിഥിയെ വരവേല്‍ക്കാനൊരുങ്ങി ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ജോമോന്‍ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. ഭാര്യ അന്‍സു എല്‍സ വര്‍ഗീസിനൊപ്പമുള്ള മറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും ജോമോന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലണ്ടനില്‍ നിന്നെടുത്തതാണ് ഈ ചിത്രങ്ങള്‍. തങ്ങളുടെ കഥയിലേക്ക് കുറച്ചുകൂടി സ്‌നേഹം കൂട്ടിച്ചേര്‍ക്കുന്നു എന്ന ക്യാപ്ഷനും ചിത്രത്തിന് നല്‍കിയിട്ടുണ്ട്. ഇതിന് താഴെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഇരുവരേയും അഭിനന്ദിച്ച് കമന്റ് ചെയ്തു. അമൃത സുരേഷ്, ഗീതു മോഹന്‍ദാസ്, സുരഭി ലക്ഷ്മി തുടങ്ങിയവരെല്ലാം ജോമോനും അന്‍സുവിനും ആശംസ നേര്‍ന്നു.
2023 ഡിസംബറിലാണ് ജോമോനും അന്‍സുവും വിവാഹിതരായത്. നടി ആന്‍ അഗസ്റ്റിനാണ് ജോമോന്റെ ആദ്യ ഭാര്യ. 2014-ല്‍ വിവാഹിതരായ ഇരുവരും ആറ് വര്‍ഷത്തിനുശേഷം വേര്‍പിരിയുകയായിരുന്നു.
ബ്യൂട്ടിഫുള്‍, തട്ടത്തിന്‍ മറയത്ത്, അയാളും ഞാനും തമ്മില്‍, വിക്രമാദിത്യന്‍, എന്നു നിന്റെ മൊയ്തീന്‍, ചാര്‍ളി, ഗോല്‍മാല്‍ എഗെയ്ന്‍, സിംബ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ജോമോന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിന്റെ സഹനിര്‍മാതാവും ആയിരുന്നു. ബ്രഹ്‌മന്‍, എനൈ നോക്കി പായും തോട്ട, പാവ കഥൈകള്‍, ധ്രുവനച്ചത്തിരം എന്നീ തമിഴ് ചിത്രങ്ങളുടേയും ഗോല്‍മാല്‍ എഗെയ്ന്‍, സിംബാ, സര്‍ക്കസ് എന്നീ ഹിന്ദി ചിത്രങ്ങളുടേയും ഛായാഗ്രാഹകനും ജോമോന്‍ ആണ്.
Content Highlights: jomon t john and wife maternity photoshoot