ആദ്യം കണ്ടത് സീരിയൽ സെറ്റിൽ, ലവ് അറ്റ് ഫസ്റ്റ് സൈറ്റല്ല-ജിഷിനുമായുള്ള പ്രണയത്തെ കുറിച്ച് അമേയ

ജിഷിനും അമേയയും | Photo: instagram/ ameya
ജിഷിനും അമേയയും | Photo: instagram/ ameya

വിവാഹത്തിനുശേഷം പ്രണയകാലത്തെ കുറിച്ച് തുറന്നുപറഞ്ഞ് സീരിയൽ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും. കന്യാദാനം എന്ന സീരിയലിന്റെ സെറ്റിൽവെച്ചാണ് ജിഷിനെ പരിചയപ്പെട്ടതെന്നും അന്ന് ജിഷിന്റെ വിവാഹമോചനം കഴിഞ്ഞിട്ട് മൂന്ന് വർഷമായിരുന്നെന്നും അമേയ പറഞ്ഞു. അമേയ കാരണമാണ് തന്റെ ഡിവോഴ്‌സ് നടന്നതെന്ന പ്രചാരണം തെറ്റാണെന്ന് ജിഷിനും പ്രതികരിച്ചു.

'ലവ് അറ്റ് ഫസ്റ്റ് സൈറ്റൊന്നുമല്ല. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് ആ സൗഹൃദം വളർന്ന് പ്രണയമാകുകയായിരുന്നു. അങ്ങനെ ഞങ്ങൾ ഒരുമിച്ച് താമസിക്കാമെന്ന് വെച്ചു. ലിവിങ് ടുഗെദറിലായി. ഇപ്പോൾ ഔദ്യോഗികമായി വിവാഹവും കഴിഞ്ഞു. ഭാര്യാഭർത്താക്കൻമാരായി മാറി.'-അമേയ വ്യക്തമാക്കി.

'വലിയ തടസങ്ങളൊന്നുമില്ലാതെ വിവാഹം നടന്നു. ആരുടെയും എതിർപ്പുകളോ പ്രശ്‌നങ്ങളോ ഒന്നുമില്ലാതെ എല്ലാം സ്മൂത്തായി നടന്നു. അത് ഗുരുവായൂരപ്പന്റെ അനുഗ്രഹമാണ്. അമേയ കാരണമാണ് ഞാൻ ഡിവോഴ്‌സ് ആയതെന്ന വാർത്തകളെല്ലാം വന്നിരുന്നു. അത് അങ്ങനെയല്ല.'-ജിഷിൻ പറയുന്നു.

അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ ഗുരുവായൂരിലാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇരുവരും വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

നടി വരദയാണ് ജിഷിന്റെ മുൻഭാര്യ. അന്ന് വിവാഹമോചനത്തിനുശേഷം ഏറെ പ്രതിസന്ധികളിലൂടെയാണ് താൻ കടന്നുപോയതെന്നും അതിന്  മാറ്റമുണ്ടായത് അമേയ ജീവിതത്തിൽ വന്നതോടെയാണെന്നും ജിഷിൻ നേരത്തെ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. അമേയയുടേയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ അമേയയ്ക്ക് രണ്ട് മക്കളുണ്ട്. കഴിഞ്ഞ പ്രണയദിനത്തിലാണ് ഇരുവരും വിവാഹിതരാകാൻ പോകുന്ന കാര്യം പരസ്യമാക്കിയത്.

Content Highlights: Jishin Mohan and Ameya Nair confirm their wedding in Guruvayur., The couple clarifies that their relationship started as friendship on the sets of Kanyadanam., Jishin refutes rumors regarding his previous divorce and Ameya's involvement., Both actors have embraced their new life together after facing past personal challenges.