'എന്നെന്നും ഫ്രണ്ട്‌സ്'; പ്രേക്ഷകരുടെ മോണിക്കയും റേയ്ച്ചലും ഒരേ ഫ്രെയ്മില്‍, വൈറലായി പോസ്റ്റ്

കോട്‌നി കോക്‌സ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിൽ ജെനിഫര്‍ ആനിസ്റ്റണും കോട്‌നി കോക്‌സിന്റെ പങ്കാളി ജോണി മക്‌ഡെയ്ഡും, ജെനിഫര്‍ ആനിസ്റ്റണും കോട്‌നി കോക്‌സും | Photo: Instagram
കോട്‌നി കോക്‌സ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിൽ ജെനിഫര്‍ ആനിസ്റ്റണും കോട്‌നി കോക്‌സിന്റെ പങ്കാളി ജോണി മക്‌ഡെയ്ഡും, ജെനിഫര്‍ ആനിസ്റ്റണും കോട്‌നി കോക്‌സും | Photo: Instagram

ജനപ്രിയ സിറ്റ്‌കോം ആയ 'ഫ്രണ്ട്‌സ്' ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് സീരീസിലെ അഭിനേതാവായിരുന്ന കോട്‌നി കോക്‌സ്. താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച തന്റെ ഏപ്രിലിലെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ സീരീസിലെ സഹതാരമായ നടി ജെനിഫര്‍ ആനിസ്റ്റണിനൊപ്പമുള്ള സെല്‍ഫിയും ഉള്‍പ്പെട്ടിട്ടുണ്ട്. 

ഫ്രണ്ട്‌സിലെ മോണിക്ക ഗെല്ലര്‍ ആയി വേഷമിട്ട കോട്‌നി കോക്‌സും റേയ്ച്ചല്‍ ഗ്രീനായി അഭിനയിച്ച ജെനിഫര്‍ ആനിസ്റ്റണും യഥാര്‍ഥ ജീവിതത്തിലും ഏറ്റവുമടുത്ത സുഹൃത്തുക്കളായി തുടരുന്നതിന്റെ പ്രതീതി നല്‍കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതോടെ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. 

ഇന്‍സ്റ്റഗ്രാമില്‍ ഡമ്പിങ് എന്ന അടിക്കുറിപ്പോടെയാണ് കോട്‌നി കോക്‌സ് ചിത്രങ്ങള്‍ പങ്കുവെച്ചത്. ഒരു ഡിന്നര്‍ ടേബിളിനരികില്‍ ഇരിക്കുന്ന ജെനിഫര്‍ ആനിസ്റ്റണും കോട്‌നി കോക്‌സിന്റെ പങ്കാളി ജോണി മക്‌ഡെയ്ഡും ഉള്ള ചിത്രമാണ് ഇതിലൊന്ന്. പോസ്റ്റിന് താഴെ റെഡ് ഹാര്‍ട്ട് ചിഹ്നമിട്ട് ജെനിഫര്‍ ആനിസ്റ്റണ്‍ തന്റെ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 

10 സീസണുകളായാണ് അമേരിക്കന്‍ സിറ്റ്‌കോമായ ഫ്രണ്ട്‌സ് പുറത്തിറങ്ങിയത്. ഫ്രണ്ട്‌സില്‍ റൂംമേറ്റുകളും പ്രിയ സുഹൃത്തുക്കളുമായാണ് ഇരുവരും അഭിനയിച്ചത്. 

കഴിഞ്ഞ ഫെബ്രുവരിയില്‍ ജെനിഫര്‍ ആനിസ്റ്റണിന്റെ 56-ാം പിറന്നാളിന് കോട്‌നി കോക്‌സ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇരുവരും ഒരുമിച്ചുള്ള പഴയ ചിത്രങ്ങള്‍ കൂടി ചേര്‍ത്തായിരുന്നു നടി താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
 

Content Highlights: Friends series actors viral photo