അച്ഛനെന്നെ സിനിമ പഠിക്കാൻ പിന്തുണച്ചെന്ന് വിജയ്‌യുടെ മകൻ ജെയ്സൺ സഞ്ജയ്

ജയ്സണ്‍ സഞ്ജയ്, വിജയ്‌ |photo:instagram.com/jason.sanjay_official/,instagram.com/actorvijay/
ജയ്സണ്‍ സഞ്ജയ്, വിജയ്‌ |photo:instagram.com/jason.sanjay_official/,instagram.com/actorvijay/

'ഒരു സംവിധായകനാകാൻ വിദേശത്തുപോയി സിനിമാ മേക്കിംഗ് കോഴ്സ് പഠിക്കണമെന്ന് പറഞ്ഞപ്പോൾ അച്ഛൻ പിന്തുണച്ചെന്ന് നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയിന്റെ മകൻ ജെയ്സൺ സഞ്ജയ്. സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന 'സിഗ്മ' എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നൽകിയ അഭിമുഖത്തിലാണ് തന്റെ സിനിമാ മോഹങ്ങളെ അച്ഛൻ വിജയ് എങ്ങനെയാണ് പിന്തുണച്ചതെന്ന് ജെയ്സൺ വെളിപ്പെടുത്തിയത്.

ചെറുപ്പം മുതലേ സിനിമാ സെറ്റുകൾ കണ്ട് വളർന്നതിനാലാണ് സിനിമയോട് അഭിരുചി തോന്നിയതെന്നും സഞ്ജയ് പറയുന്നു.

വിദേശത്തുപോയി സിനിമാ മേക്കിംഗ് കോഴ്സ് പഠിക്കണമെന്ന് പറഞ്ഞപ്പോൾ അച്ഛൻ ഒട്ടും മടിച്ചില്ല. എനിക്ക് ആദ്യമായി 'ഗ്രീൻ സിഗ്‌നൽ' തന്നതും അച്ഛനാണ്. അമ്മയേക്കാളും സഹോദരിയേക്കാളും ഈ മേഖലയുടെ പ്രാധാന്യം അച്ഛൻ മനസ്സിലാക്കിയിരുന്നു-ജെയ്സൺ പറഞ്ഞു.

'പോയി പഠിച്ച് സ്വയം കാര്യങ്ങൾ മനസ്സിലാക്കൂ, അപ്പോൾ മാത്രമേ നിനക്ക് അനുയോജ്യമായ മേഖലയാണോ ഇതെന്ന് തിരിച്ചറിയാൻ സാധിക്കൂ' എന്നായിരുന്നു വിജയ് മകന് നൽകിയ ഉപദേശം. സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാക്കിയെടുക്കണമെന്നാണ് അച്ഛൻ എപ്പോഴും ആഗ്രഹിച്ചിരുന്നതെന്നും സഞ്ജയ് കൂട്ടിച്ചേർത്തു.

2009-ൽ വിജയ് നായകനായ 'വേട്ടൈക്കാരൻ' എന്ന ചിത്രത്തിലെ 'നാൻ അടിച്ച താങ്ങമാട്ടാ' എന്ന ഗാനരംഗത്തിൽ എട്ടോ ഒൻപതോ വയസ്സുള്ളപ്പോൾ ജെയ്‌സൺ ബാലകലാകാരനായി അഭിനയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ രംഗം കാണുമ്പോൾ 'ആ സിനിമയിൽ തന്റെ ആവശ്യമെന്തായിരുന്നുവെന്ന്' താൻ ചിന്തിച്ചുപോകാറുണ്ടെന്ന് സഞ്ജയ് തമാശയോടെ ഓർത്തെടുത്തു.

അമ്മ സംഗീത എപ്പോഴും തന്റെ വലിയ പ്രചോദനമാണ് അമ്മയെന്നും തന്റെ സിനിമ കണ്ടതിന് ശേഷമുള്ള അമ്മയുടെ സത്യസന്ധമായ അഭിപ്രായത്തിനായി കാത്തിരിക്കുകയാണെന്നും സഞ്ജയ് പറഞ്ഞു.

സഹോദരി ദിവ്യ സാഷയും താനുമായി നല്ല അടുപ്പം സൂക്ഷിക്കുന്നുണ്ടെന്നും ജെയ്‌സൺ പറഞ്ഞു.

Content Highlights: Jason Sanjay reveals actor Vijay supported his decision to study filmmaking abroad., His debut directorial film is titled 'Sigma'., Jason acted as a child artist in Vijay's 2009 film 'Vettaikaaran'., His mother Sangeetha and sister Divya Sasha remain his core support system.