ഇതാ ബേബി ബംപ്! രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി ഇല്യാന ഡി ക്രൂസ്; ചിത്രം പങ്കുവെച്ച് താരം

രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍-പോര്‍ച്ചുഗീസ് നടിയായ ഇല്യാന ഡി ക്രൂസും ഭര്‍ത്താവ് മൈക്കിള്‍ ഡോളനും. താന്‍ രണ്ടാമതും ഗര്‍ഭിണിയാണെന്ന് ഈ വര്‍ഷം ആദ്യം ഇല്യാന സൂചന നല്‍കിയിരുന്നു. ഇപ്പോഴിതാ നിറവയറുമായുള്ള ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം.
ഗര്‍ഭിണിയായ സുഹൃത്തിനൊപ്പം പുഞ്ചിരിയോടെ മുഖാമുഖം നില്‍ക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് ഇല്യാന പങ്കുവെച്ചത്. 'ബംപ് ബഡ്ഡീസ്' എന്ന അടിക്കുറിപ്പോടെയാണ് ഇല്യാന ചിത്രം ഷെയര്‍ ചെയ്തത്. കറുത്ത നിറത്തിലുള്ള വസ്ത്രമാണ് ചിത്രത്തില്‍ ഇല്യാന ധരിച്ചത്.
ഗര്‍ഭിണിയാണെന്ന സൂചന ജനുവരിയില്‍ പുതുവത്സര പോസ്റ്റിലാണ് ഇല്യാന നല്‍കിയത്. ഫെബ്രുവരിയില്‍ താരം രസകരമായൊരു പോസ്റ്റിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. 'ഗര്‍ഭിണിയാണെന്ന് പറയാതെ പറയൂ' എന്നാണ് ഇല്യാന ഡി ക്രൂസ് അന്ന് പങ്കുവെച്ച പോസ്റ്റ്.
Related News: 'ഞങ്ങള്‍ക്കിടയിലേക്ക് ഒരു കുഞ്ഞതിഥിയെത്തുന്നു'; അമ്മയാകാനൊരുങ്ങി 'കഭി ഖുഷി കഭി ഗം' താരം മാളവിക
2023-ലാണ് ഇല്യാനയും മൈക്കിളും വിവാഹിതരായത്. അതേവര്‍ഷം ഏപ്രിലില്‍ ആദ്യകുഞ്ഞിനെ ഗര്‍ഭം ധരിച്ച വാര്‍ത്ത ഇല്യാന പങ്കുവെച്ചു. ഓഗസ്റ്റില്‍ തനിക്ക് മകന്‍ പിറന്ന വാര്‍ത്തയും ഇല്യാന ആരാധകരുമായി പങ്കുവെച്ചു. മകനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നതില്‍ താന്‍ എത്രത്തോളം സന്തോഷവതിയാണെന്ന് പറയാന്‍ വാക്കുകളില്ല എന്നാണ് അന്ന് ഇല്യാന കുറിച്ചത്.
Content Highlights: Mom-to-be Ileana D’Cruz shows off baby bump as she prepares to welcome second child