'എന്തിനാ കരയുന്നേ, ഇത്‌ വെറുമൊരു പ്രോംപ്റ്റ് അല്ലേ...'

#ബെറില്‍ തെരേസ ബാബു
എഐ ഫോട്ടോ
എഐ ഫോട്ടോ

കൊച്ചി: നമ്മുടെ ബാല്യകാലത്തിലെ കുഞ്ഞു നമ്മളുമായി ഒന്നു സംസാരിച്ചാലോ...ഒപ്പം ഇരുന്ന് ഒരു ബെർത്ത്‌ഡേ സെലിബ്രേഷനായാലോ..ഒന്ന് ഉപദേശിച്ചാലോ...വേറെ ടൈം ലൈനിലാലോ ടൈം ലൂപ്പിലോ ഒന്നും പോകാതെ തന്നെ നമ്മുടെ ബേബി വേർഷനുമായി സംസാരിക്കുന്ന തിരക്കിലാണ് സോഷ്യൽ മീഡിയ. ഇവിടേയും സഹായിക്കുന്നത് എഐ തന്നെ. ചാറ്റ് ജി.പി.ടിയിലെയും ജെമിനിയിലെയും പുതിയ പ്രോംപ്റ്റാണ് ഇപ്പോൾ ഇൻസ്റ്റയിലെ താരം.

ചെറിയ നമ്മളും വലുതായ നമ്മളും കണ്ടുമുട്ടിയാൽ പരസ്പരം എന്തൊക്കെ ആയിരിക്കും പറയുക? കുഞ്ഞുനമ്മളോടൊപ്പമിരുന്ന് ബർത്ത്‌ഡേ സെലിബ്രേഷൻ നടത്തുന്നവരും ഉപദേശങ്ങൾ കൊടുക്കുന്നവരുമുണ്ട്.

അൽപം ഇമോഷണലാണ്

2024-ൽ ഒന്ന് ശ്രദ്ധിച്ചേക്കണേ..എന്റെ മോൾ ഒരുപാട് സങ്കടപ്പെടുന്നുണ്ടല്ലോ...ജീവിതം ഒട്ടും എളുപ്പമല്ല. കഷ്ടപ്പെട്ടാൽ ഉയരങ്ങൾ കീഴടക്കാം...തുടങ്ങി ഒരുപാട് ഉപദേശങ്ങൾ നമ്മുടെ ചെറിയ വേർഷനോട് (ലിറ്റിൽ മി) പറഞ്ഞ് ഇമോഷണൽ ആകുന്നവരുമുണ്ട്. കുട്ടിക്കാലത്ത് മിക്കവരുടേയും ആഗ്രഹമായിരിക്കും ഒന്ന് വലുതായാൽ മതിയെന്നുള്ളത്. എന്നാൽ വലുതാവേണ്ട, ചെറുതായിരുന്നാൽ മതി എന്ന് പറഞ്ഞുള്ള റീലുകളും ട്രെൻഡാണ്. എന്തിനാ കരയുന്നേ...ഇതൊരും പ്രോംപ്റ്റ് അല്ലേ...എന്ന ക്യാപ്ഷനോടെ രണ്ട് വേർഷനുകളുടേയും ഫോട്ടോകളും റീലുകളും പോസ്റ്റ് ചെയ്യുന്നവരുമുണ്ട്.

എങ്ങനെ ബേബി മീ യോടൊപ്പം ഇരിക്കാം

ജെമിനിയോ ചാറ്റ് ജി.പി.ടിയോ ഓപ്പൺ ചെയ്യുക. നമ്മുടെ ചെറുപ്പത്തിലെ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും സെലക്ട് ചെയ്യുക. പ്രോംപ്റ്റ് ടൈപ്പ് ചെയ്യുക. നിങ്ങളുടെ ബേബി മിയുടെ ഒപ്പം ഇരിക്കാം. സംസാരിക്കാം. ഉപദേശിക്കാം.

Content Highlights: Step-by-step guide to generating AI images with your younger self., Utilizing ChatGPT and Gemini for emotional and nostalgic AI content., Explanation of the current 2024 social media 'Baby Me' trend.