'ആളും ആരവവുമില്ല, ജസ്റ്റ് മാരീഡ്'; വിവാഹിതയായെന്ന്‌ നടി ഗ്രേസ് ആന്റണി

ഗ്രേസ് ആന്റണി പങ്കുവെച്ച ചിത്രം | Photo: Instagram: @grace_antonyy
ഗ്രേസ് ആന്റണി പങ്കുവെച്ച ചിത്രം | Photo: Instagram: @grace_antonyy

നടി ​ഗ്രേസ് ആന്റണി വിവാഹിതയായി. ​ഗ്രേസ് തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. എന്നാൽ, വരൻ ആരാണെന്നോ എന്ത് ചെയ്യുന്നുവെന്നോ ഉള്ള വിവരങ്ങൾ അവർ പുറത്തുവിട്ടിട്ടില്ല

ജസ്റ്റ് മാരീഡ‍് എന്ന ഹാഷ്ടാ​ഗോടെയാണ് ​ഗ്രേസ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ആളും ആരവവും വലിയ ശബ്ദവും വെളിച്ചവുമൊന്നിമില്ലാതെ ഞങ്ങൾ അത് നിർവഹിച്ചുവെന്നും ​ഗ്രേസ് കുറിച്ചു.

സിനിമാതാരങ്ങളായ ഉണ്ണി മുകുന്ദൻ, സണ്ണി വെയ്ൻ, രജിഷാ വിജയൻ, മാളവിക മോഹൻ എന്നിവർ പോസ്റ്റിന് താഴെ നവദമ്പതികൾക്ക് ആശംസയേകി.

റാം സംവിധാനം ചെയ്ത തമിഴ് ചിത്രം പറന്തു പോ ആണ് ​ഗ്രേസിന്റേതായി അവസാനം തിയേറ്ററിലെത്തിയ ചിത്രം. എക്​സ്ട്രാ ഡീസന്‍റാണ് ആണ് അവസാനം റിലീസ് ചെയ്ത മലയാള ചിത്രം.

Content Highlights: Actress Grace Antony Announces Marriage in Quiet Ceremony