കൃത്യസമയത്ത് ഓടുന്ന ട്രെയിനുകൾ, സ്ത്രീകൾക്ക് മാത്രമായി കംപാർട്ട്മെൻ്റ്; മുംബൈ ജീവിതത്തെക്കുറിച്ച് ജർമൻ യുവതി

മുംബൈ ജീവിതത്തിലെ തൻ്റെ അനുഭവങ്ങൾ പങ്കുവെച്ച് ജർമൻ യുവതി. റെയിൽ സംവിധാനം, മൊബൈൽ നെറ്റ്‌വർക്ക് തുടങ്ങിയവയിലെ സൗകര്യങ്ങളെക്കുറിച്ചും ലൈഫ് ഇൻ മുംബൈ എന്ന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ മുംബൈയിൽ താമസമാക്കിയ യുവതി പറയുന്നുണ്ട്. പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലെ പെൺകുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്ന മുംബൈയിലെ എൻ.ജി.ഒ.യിലെ വളണ്ടിയറാണ് യുവതി.
ഇൻ്റർനെറ്റ് സേവനവും ട്രെയിനിലെ വനിതാ കംപാർട്ട്മെൻ്റുകളും
- മൊബൈൽ നെറ്റ്‌വർക്ക്: പല സ്ഥലങ്ങളിലും 5G/4G നെറ്റ്‌വർക്ക് ലഭ്യതയുണ്ട്. ജർമ്മനിയിൽ മികച്ച സെൽ നെറ്റ്‌വർക്ക് ഇല്ലേ എന്ന് കമൻ്റുകളുണ്ട്.
- കൃത്യസമയത്തുള്ള ട്രെയിനുകൾ: ജർമ്മൻ ട്രെയിൻ സർവീസായ ഡ്യൂഷെ ബാൻ (Deutsche Bahn)-നേക്കാൾ സുഗമമായി ഇന്ത്യൻ റെയിൽവേ പ്രവർത്തിക്കുന്നുവെന്നുവെന്ന് വീഡിയോയിൽ പറയുന്നുണ്ട്. ട്രെയിനുകൾ കൃത്യസമയത്തും കുറഞ്ഞ ചെലവിലും എത്തുന്നു എന്നും അഭിപ്രായപ്പെടുന്നുണ്ട്.
- സൂര്യപ്രകാശം: ഇന്ത്യൻ നഗരങ്ങളിൽ വർഷം മുഴുവനും സൂര്യൻ ഉള്ളതിനെ സൂചിപ്പിച്ച് '99 ശതമാനം വെളിച്ചം' എന്ന് പരാമർശിക്കുന്നുണ്ട്.
- ലേഡീസ് കമ്പാർട്ട്മെന്റുകൾ: ട്രെയിനുകളിലെ സ്ത്രീകൾക്ക് മാത്രമായുള്ള കംപാർട്ട്മെൻ്റുകളുള്ള കാര്യവും വീഡിയോയിൽ എടുത്തു പറയുന്നുണ്ട്.
എന്നാൽ ഇത് തൻ്റെ മുംബൈ ജീവിതത്തിലെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഇന്ത്യ എന്ന് വീഡിയോയിൽ പറഞ്ഞത് തിരുത്തിക്കൊണ്ട് യുവതി വീഡിയോയിൽ കമൻ്റുചെയ്തിട്ടുണ്ട്. നൂറ് വർഷത്തിലധികം ചൂഷണം ചെയ്യപ്പെട്ട ഇന്ത്യയെ ജർമ്മനിയുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നും എന്നാൽ പോസിറ്റീവായ കാര്യങ്ങളെ അഭിനന്ദിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇത്രയധികം ജനസംഖ്യയുള്ളപ്പോൾ ഇന്ത്യയിൽ കൃത്യസമയത്ത് ട്രെയിനുകൾ ഓടിക്കാൻ ബുദ്ധിമുട്ടുണ്ടായേക്കാമെന്നും ജർമ്മനിക്ക് അതിന് കഴിഞ്ഞിട്ടും അവരത് ചെയ്യുന്നില്ലെന്നും യുവതി പറയുന്നു.
Content Highlights: A German volunteer in Mumbai shares her positive experiences with Mumbai`s efficient rail system, 5G network, and year-round sunshine in an Instagram video.