അജ്മീര്‍ ദര്‍ഗാ ഷെരീഫ് സന്ദര്‍ശിച്ച് അദാനിയും ഭാര്യയും, രാജ്യത്തിന്റെ പുരോഗതിക്കായി പ്രാര്‍ഥിച്ചു

ജയ്പുര്‍: രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗാ ഷെരീഫ് സന്ദര്‍ശിച്ച് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും. ഇരുവരും 'മഖ്മലി ചാദറും' (വെല്‍വെറ്റ് തുണി) പൂക്കളും സമര്‍പ്പിച്ചു.
അജ്മീര്‍ ദര്‍ഗാ ഷെരീഫും ചിഷ്തി ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഹാജി സയ്യിദ് സല്‍മാന്‍ ചിഷ്തി ഇരുവരേയും വരവേറ്റു. രാജ്യത്തിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കുമായാണ് അദാനി പ്രാര്‍ഥിച്ചതെന്നും അദ്ദേഹത്തിന് ഗ്ലോബല്‍ പീസ് പുരസ്‌കാരം നല്‍കിയെന്നും ഹാജി സയ്യിദ് വ്യക്തമാക്കി. സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ അദാനിയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. എല്ലാവര്‍ക്കും അനുഗ്രഹും സമാധാനവും ഉണ്ടാകട്ടെ എന്നും അദ്ദേഹം കുറിച്ചു.
നേരത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവും അജ്മീര്‍ ദര്‍ഗ സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊടുത്തയച്ച ചാദറുമായാണ് റിജിജു എത്തിയത്.
സൂഫിയായ മുഈനുദ്ദീന്‍ ചിസ്തിയുടെ മഖ്ബറ (കബറിടം) സ്ഥിതി ചെയ്യുന്ന സ്ഥലമാണ് അജ്മീറിലെ ദര്‍ഗാ ഷെരീഫ്. ഇത് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മുസ്ലിം ആരാധനാലയങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. പ്രതിദിനം ഒന്നര ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ദര്‍ഗ സന്ദര്‍ശിക്കാറുള്ളത്.
Content Highlights: gautam adani his wife visits ajmer dargah sharif