'ഇതിന് ഇത്രയും മൂര്‍ച്ചയുണ്ടോ?'; സ്പൂണ്‍ ഉപയോഗിച്ച് മകന്റെ മുടി മുറിച്ച് അച്ഛന്‍

ഒരു സ്പൂണ്‍ ഉപയോഗിച്ച് മുടി മുറിക്കാന്‍ കഴിയുമോ? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുന്ന ഒരു ചോദ്യമാണിത്. ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട മുടി മുറിക്കുന്ന ഒരു വീഡിയോയാണ് ഈ ചോദ്യത്തിന് പിന്നില്‍.
കത്രികയോ റേസറോ ബ്ലേഡോ ഇല്ലാതെ അച്ഛന്‍ മകന്റെ മുടി മുറിക്കുന്നതാണ് ഈ വീഡിയോയില്‍ കാണിക്കുന്നത്. അടുക്കളയിലെ ഒരു സ്പൂണ്‍ ആണ് അച്ഛന്റെ കൈയിലുള്ള ഏക ഉപകരണം. 'നൗദിസ്' എന്ന ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
മകനെ ക്യാമറയ്ക്ക് മുന്നില്‍ ഇരുത്തി സ്പൂണിന്റെ അഗ്രഭാഗം ഉപയോഗിച്ചാണ് മുടി വെട്ടുന്നത്. ഇതു കണ്ടാല്‍ യാഥാര്‍ഥ്യമാണോ എന്ന് നമുക്ക് സംശയം തോന്നിയേക്കാം. ഈ വീഡിയോക്ക് താഴെ ഇത്തരത്തില്‍ നിരവധി കമന്റുകളുമുണ്ട്. സ്പൂണിന് ഇത്രയും മൂര്‍ച്ചയുണ്ടോ എന്നാണ് ഒരാള്‍ ചോദിക്കുന്നത്. സ്പൂണിന്റെ അറ്റം മൂര്‍ച്ചയുള്ളതാണ് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഇതിന് പിന്നില്‍ തങ്ങള്‍ക്ക് പിടികിട്ടാത്ത എന്തെങ്കിലും തന്ത്രമുണ്ടോ എന്നും ആളുകള്‍ ചോദിക്കുന്നുണ്ട്.
Content Highlights: father using just a spoon to give his son a neat hair cut viral video