ഭർത്താവിനേക്കാൾ ഇഷ്ടം ഷാരൂഖിനോടെന്ന് ആരാധിക; ഇതൊക്കെ സ്വകാര്യമായി പറയണ്ടേ എന്ന് കിങ് ഖാൻ

#Lifestyle Desk
ഷാരൂഖ് ഖാൻ | Photo: PTI
ഷാരൂഖ് ഖാൻ | Photo: PTI

ചലച്ചിത്രലോകത്തേക്ക് ചുവടുവെച്ചതിന്റെ 34-ാം വാർഷികം ആഘോഷിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. നിരവധി പേരാണ് ആരാധകരുടെ കിങ് ഖാന് ആശംസകൾ നേർന്ന് രംഗത്തെത്തിയത്. താരത്തിന്റെ ലക്ഷക്കണക്കിന് ആരാധകരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. അക്കൂട്ടത്തിൽ ഒരു ആരാധിക ഷാരൂഖിനോട് പറഞ്ഞ വാക്കുകളും അതിന് താരം നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്.

തന്റെ ചലച്ചിത്രപ്രവേശനത്തിന്റെ 34-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മംഗളൂരുവിൽ നടന്ന പരിപാടിയിലാണ് രസകരമായ സംഭവമുണ്ടായത്. ഷാരൂഖ് ഖാന്റെ കടുത്ത ആരാധികയായിരുന്നു യുവതി. പ്രിയതാരത്തെ നേരിൽ കണ്ടപാടെ അവർ തന്റെ ഇഷ്ടം അദ്ദേഹത്തോട് തുറന്ന് പറഞ്ഞു. തന്റെ ഭർത്താവിനേക്കാൾ തനിക്ക് ഇഷ്ടം ഷാരൂഖ് ഖാനോടാണെന്നാണ് യുവതി പറഞ്ഞത്. ഇതിനോടുള്ള ഷാരൂഖ് ഖാന്റെ മറുപടിയും വൈറലായി. 'ഇതൊക്കെ സ്വകാര്യമായി വേണ്ടേ പറയാൻ' എന്നായിരുന്നു ഷാരൂഖിന്റെ രസകരമായ മറുപടി.

മംഗളൂരുവിലെ ആഘോഷപരിപാടികൾക്ക് ആവേശമേറ്റാൻ പഠാൻ, ദിൽവാലെ ദുൽഹനിയാ ലേ ജായേഗേ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് ചുവടുവെച്ചു. ആരാധകരുടെ ആവശ്യപ്രകാരം റാ.വണിലെ ചമ്മക് ചലോ എന്ന ഗാനരംഗത്തിലെ നൃത്തച്ചുടവുടകളും അദ്ദേഹം അവതരിപ്പിച്ചു. കൂടാതെ ഓം ശാന്തി ഓം എന്ന ചിത്രത്തിലെ പ്രശസ്തമായ സംഭാഷണശകലവും അദ്ദേഹം ആരാധകർക്കായി സ്റ്റേജിൽ പുനഃസൃഷ്ടിച്ചു.

സിനിമാ പ്രവേശനത്തിന്റെ 34-ാം വാർഷികാഘോഷം മംഗളൂരുവിൽ നടത്താൻ ഷാരൂഖിന് പ്രത്യേകമായൊരു കാരണമുണ്ട്. പല അഭിമുഖങ്ങളിലും മംഗളൂരുവുമായുള്ള തന്റെ ബന്ധം അദ്ദേഹം പറഞ്ഞിട്ടുണ്ട്. മംഗളൂരുവിന്റെ ദത്തുപുത്രനാണ് താനെന്നാണ് ഷാരൂഖ് പറഞ്ഞത്. ഷാരൂഖിന്റെ മുത്തശ്ശി മംഗളൂരുവിലായിരുന്നു. മുത്തശ്ശിക്ക് ആൺമക്കളില്ലാത്തതിനാൽ അഞ്ച് വർഷത്തോളം ഷാരൂഖിനെ തനിക്കൊപ്പമാണ് മുത്തശ്ശി വളർത്തിയത്. കുട്ടിക്കാലത്തെ തന്റെ എല്ലാ നഗ്നചിത്രങ്ങളും മംഗളൂരുവിൽ നിന്നുള്ളതാണെന്ന് മുമ്പ് ഷാരൂഖ് ഖാൻ പറഞ്ഞിട്ടുണ്ട്.

Content Highlights: Celebrating his 34th anniversary in cinema, Shah Rukh Khan gave a witty response to a female fan in Mangaluru who confessed to loving him more than her husband. Khan also recreated iconic movie dialogues and songs at the event.