ബോളിവുഡ് താരങ്ങൾക്കൊപ്പം സമയംചെലവഴിച്ച് ഇമ്മാനുവൽ മക്രോൺ; ഇഷ്ടനടൻ ആരെന്ന് പറഞ്ഞ് ഫ്രഞ്ച് പ്രസിഡന്റ്

#Lifestyle Desk
ബോളിവുഡ് താരങ്ങൾക്കൊപ്പം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും ഭാര്യ ബ്രിജിറ്റും | Photo: instagram.com/emmanuelmacron
ബോളിവുഡ് താരങ്ങൾക്കൊപ്പം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും ഭാര്യ ബ്രിജിറ്റും | Photo: instagram.com/emmanuelmacron

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റേയും പ്രഥമവനിത ബ്രിജിറ്റ് മക്രോണിന്റേയും മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിൽ രസകരമായ ഒട്ടേറെ വാർത്തകളാണ് പുറത്തുവന്നത്. മോദിക്കൊപ്പമുള്ള തന്റെ എഐ ചിത്രം പങ്കുവെച്ചും ധുരന്ധറിലെ ഗാനത്തിന് ചുവടുവെച്ചുമെല്ലാമാണ് മക്രോൺ ഇന്ത്യയിൽ വൈറലായത്. കൂടാതെ എഐ ഉച്ചകോടിയിൽ ഉൾപ്പെടെ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞ കാര്യങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഫ്രഞ്ച് പ്രസിഡന്റ്, ബോളിവുഡ് താരങ്ങൾക്കൊപ്പം സമയം ചെലവഴിച്ച സംഭവമാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്.

മനോജ് ബാജ്‌പേയി, അനിൽ കപൂർ, സോയാ അക്തർ, റിച്ച ഛദ്ദ, ശബാനാ ആസ്മി, റിക്കി കെജ് എന്നിവർ ഉൾപ്പെടെയുള്ള താരങ്ങൾക്കൊപ്പമാണ് ഇമ്മാനുവൽ മക്രോണും ബ്രിജിറ്റ് മക്രോണും കൂടിക്കാഴ്ച നടത്തിയത്. ഇവർക്കൊപ്പമുള്ള ചിത്രങ്ങൾ മക്രോൺ കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. 'ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങൾക്കൊപ്പം. സംസ്‌കാരം നമ്മളെ ഒന്നിപ്പിക്കുന്നു.' -ഇതാണ് ചിത്രത്തിനൊപ്പം മക്രോൺ കുറിച്ചത്.

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബോളിവുഡ് നടൻ ആരാണെന്ന് ഇമ്മാനുവൽ മക്രോൺ വെളിപ്പെടുത്തി. ബ്രൂട്ട് ഇന്ത്യയോട് സംസാരിക്കവെ റാപ്പിഡ് ഫയർ റൗണ്ടിലെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അനിൽ കപൂറാണ് തന്റെ പ്രിയ നടൻ എന്നാണ് മക്രോൺ പറഞ്ഞത്.

ഇമ്മാനുവൽ മക്രോണുമൊത്തുള്ള ചിത്രങ്ങൾ അനിൽ കപൂറും പങ്കുവെച്ചു. എക്‌സിലൂടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവെച്ചത്. സിനിമ, സംസ്‌കാരം തുടങ്ങിയ വിഷയങ്ങളെല്ലാം ഫ്രഞ്ച് പ്രസിഡന്റുമായും പ്രഥമവനിതയുമായും പങ്കുവെച്ചു എന്ന് അദ്ദേഹം കുറിച്ചു.

Content Highlights: French President Emmanuel Macron wrapped up his high-profile India visit by spending time with the legends of Indian cinema. During a rapid-fire round, Macron revealed that Anil Kapoor is his favorite Bollywood actor. The President shared photos with stars including Manoj Bajpayee, Richa Chadha, and Zoya Akhtar, celebrating the deep cultural ties between France and India.