'ഇത് കോണ്ടത്തിനെക്കുറിച്ച് തന്നെയാണോ, ഓസ്കർ കൊടുക്കണം';ട്വിസ്റ്റുകൊണ്ട് വെെറലായി അന്നു കപൂർ പരസ്യം

പരസ്യത്തിൽ നിന്ന്
പരസ്യത്തിൽ നിന്ന്

സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ച് അന്നു കപൂർ അഭിനയിച്ച പരസ്യം. ഡ്യൂറെക്സ് കോണ്ടത്തിൻ്റെ പരസ്യമാണ് ട്വിസ്റ്റ് കാരണം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നിരവധിയാളുകളാണ് പരസ്യത്തെക്കുറിച്ചുള്ള ട്വീറ്റുമായി എത്തുന്നത്.

പാൻ മസാലയുടെ പരസ്യമാണെന്നാണ് കണ്ടു തുടങ്ങിയപ്പോൾ തോന്നിയതെന്ന് ചിലർ കുറിച്ചു. പക്ഷേ കോണ്ടത്തിൻ്റെ പരസ്യമാണെന്ന് അറിഞ്ഞതോടെ ഞെട്ടിയെന്ന് ഇവർ പറയുന്നു. തിരഞ്ഞെടുപ്പ് പ്രമോഷനുമായി ബന്ധപ്പെട്ട പരസ്യമാണെന്ന് തെറ്റിദ്ധരിച്ചവരുമുണ്ട്. സൗഹൃദത്തെക്കുറിച്ച് പറഞ്ഞുതുടങ്ങി അപ്രതീക്ഷിതമായ ക്ലെെമാക്സിലാണ് പരസ്യം എത്തിനിൽക്കുന്നത്.

പരമ്പരാഗത കോണ്ടം പരസ്യങ്ങളുടെ മാതൃക പിന്തുടരുന്നില്ലെന്നത് പ്രത്യേകതയായി ചിലർ ചൂണ്ടിക്കാട്ടുന്നു. ഈ പരസ്യം ഒരു ഓസ്കർ പുരസ്കാരം അർഹിക്കുന്നുവെന്ന കമെൻ്റുകളും സോഷ്യൽ മീഡിയയിൽ കാണാം. പരസ്യം ഒന്നിലേറെ തവണ കണ്ടുവെന്ന പ്രതികരണങ്ങളുമുണ്ട്. 

Content Highlights: Durex new commercial getting attention on social media