'കരുവാടുകറി, കുറച്ചുനാള്‍ പഴഞ്ചോറ്'; ഗര്‍ഭകാലത്തെ ആദ്യ മൂന്നുമാസത്തെ അനുഭവം പങ്കുവെച്ച് ദിയ കൃഷ്ണ

ഗര്‍ഭിണിയായശേഷമുള്ള ആദ്യ മൂന്നുമാസക്കാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ച് ദിയ കൃഷ്ണ. ആദ്യ മൂന്നുമാസത്തെ ഗര്‍ഭകാലത്തെക്കുറിച്ച് പ്രേക്ഷകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറായ ദിയ കൃഷ്ണയും ഭര്‍ത്താവ് അശ്വിനും പുതിയ വ്‌ളോഗിലൂടെ മറുപടി നല്‍കിയത്.
ഈ കാലയളവിലെ ഭക്ഷണം, ആരോഗ്യസ്ഥിതി തുടങ്ങിയവയെക്കുറിച്ചെല്ലാം ആരാധകര്‍ ചോദ്യം ചോദിച്ചിരുന്നു. ഇതിനെല്ലാം ദിയ കൃഷ്ണയും അശ്വിനും വ്‌ളോഗില്‍ മറുപടി നല്‍കുന്നുണ്ട്.
ഈ സമയത്ത് 'കംഫര്‍ട്ട് ഫുഡ് എന്തെങ്കിലും ഉണ്ടായിരുന്നോ' എന്നായിരുന്നു ഒരാളുടെ ചോദ്യം. 'കരുവാട്(ഉണക്കമീന്‍) കറി'യായിരുന്നു കംഫര്‍ട്ടായ ഭക്ഷണവിഭവമെന്നാണ് അശ്വിനും ദിയയും ഇതിന് മറുപടി നല്‍കിയത്. ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക തുടങ്ങിയവയും കഴിച്ചു. കുറച്ചുനാള്‍ പഴഞ്ചോറായിരുന്നു കംഫര്‍ട്ടായ ഭക്ഷണമെന്നും ഒരുദിവസം ഛര്‍ദിച്ചപ്പോള്‍ അത് വേണ്ടാതായെന്നും അശ്വിനും ദിയയും വീഡിയോയില്‍ പറയുന്നു. ഇതിനൊപ്പം രണ്ട് കുപ്പി ഗ്ലൂക്കോസും കംഫര്‍ട്ടായിരുന്നുവെന്നും ഇരുവരും പറഞ്ഞു.
ആദ്യ മൂന്നുമാസക്കാലം ആരോഗ്യം മോശമായിരുന്നെന്നും ദിയയും വീഡിയോയില്‍ പറയുന്നുണ്ട്. ഒരു ഭക്ഷണം പോലും കഴിക്കാന്‍ പറ്റില്ലായിരുന്നു. അമ്മ സ്പൂണില്‍ വെള്ളം കോരിത്തരുകയായിരുന്നെന്നും ദിയ പറഞ്ഞു.
Content Highlights: diya krishna q and a vlog about her pregnancy period