ദുവയുടെ ഓമനപ്പേര് വെളിപ്പെടുത്തി ദീപികയുടെ സഹോദരി അനിഷ; എന്ത് ക്യൂട്ടാണെന്ന് ആരാധകര്‍

അടുത്തിടെ ദീപാവലി ദിനത്തില്‍ താരദമ്പതിമാരായ ദീപികാ പദുക്കോണും രണ്‍വീര്‍ സിങ്ങും മകള്‍ ദുവായുടെ മുഖം വെളിപ്പെടുത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ദീപാവലി ആഘോഷ ചിത്രങ്ങളിലൂടെയാണ് ആരാധകര്‍ ദുവയുടെ മുഖം ആദ്യമായി കണ്ടത്. ഈ ചിത്രങ്ങള്‍ക്ക് താഴെ ഒട്ടേറെപ്പേര്‍ തങ്ങളുടെ സ്‌നേഹവും സന്തോഷവും അറിയിക്കുകയും ചെയ്തു.
ഇതില്‍ ദീപികയുടെ സഹോദരി അനിഷയുടെ കമന്റാണ് എല്ലാവരുടേയും മനം കവര്‍ന്നത്. ദുവയോടുള്ള തന്റെ സ്‌നേഹം പങ്കുവെച്ച അനിഷ കുഞ്ഞിന്റെ ഓമനപ്പേര് വെളിപ്പെടുത്തുകയും ചെയ്തു. 'എന്റെ ഹൃദയത്തിന്റെ ഭാഗം, എന്റെ ടിങ്കു' എന്നാണ് അനിഷ കുറിച്ചത്. ആലിയ ഭട്ട്, കത്രീന കൈഫ്, പ്രിയങ്ക ചോപ്ര തുടങ്ങിയവരും ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്തിരുന്നു.
2024 സെപ്റ്റംബര്‍ എട്ടിനാണ് ദീപികയ്ക്കും രണ്‍വീറിനും മകള്‍ ജനിച്ചത്. 2018-ലായിരുന്നു ഇരുവരുടേയും വിവാഹം. കഴിഞ്ഞ ദീപാവലിക്കാണ് ഇരുവരും മകളുടെ പേര് വെളിപ്പെടുത്തിയിരുന്നത്. 'ദുവ എന്നതിനര്‍ത്ഥം പ്രാര്‍ഥന. കാരണം അവള്‍ ഞങ്ങളുടെ പ്രാര്‍ഥനകള്‍ക്കുള്ള ഉത്തരമാണ്. ഞങ്ങളുടെ ഹൃദയം സ്‌നേഹവും നന്ദിയും കൊണ്ട് നിറഞ്ഞിരിക്കുന്നു' എന്നാണ് അന്ന് കുറിച്ചിരുന്നത്.
Content Highlights: deepika padukones sister anisha gives niece dua the most adorable nickname