15 രൂപയിൽ താഴെയുള്ള ഓർഡറിന് ലഭിച്ചത് 500 രൂപ ടിപ്പ്; വികാരഭരിതനായി ഡെലിവെറി ബോയ്

യുവാവ് പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: x/ Avantika rishishwer
യുവാവ് പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: x/ Avantika rishishwer

മ്മുടെ ദിവസം കൂടുതൽ സന്തോഷകരമാക്കുന്ന ഹൃദയം തൊടുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരത്തിൽ ഒരു ബ്ലിങ്കിറ്റ് ഡെലിവെറി ബോയ് പങ്കുവെച്ച വീഡിയോ 1.3 കോടി ആളുകളാണ് കണ്ടത്. 16 ലക്ഷം ആളുകൾ ലൈക്കും ചെയ്തു. തനിക്ക് 500 രൂപ ടിപ്പ് ലഭിച്ചതിനെ കുറിച്ചാണ് ഡെലിവെറി ബോയ് വീഡിയോയിൽ പറയുന്നത്. 500 രൂപയുടെ നോട്ടുകൾ കാണിച്ച് ഈ തുക തന്റെ രണ്ട് ദിവസത്തെ വരുമാനത്തിന് തുല്ല്യമാണെന്നും യുവാവ് വീഡിയോയിൽ പറയുന്നുണ്ട്.

15 രൂപയിൽ താഴെയുള്ള ഓർഡറിനാണ് യുവാവിന് 500 രൂപയുടെ ടിപ്പ് ലഭിച്ചത്. കൂടാതെ അന്നത്തെ ദിവസം യുവാവിന് ഇൻ ആപ്പ് വരുമാനമായി ലഭിച്ചത് 97 രൂപ മാത്രമായിരുന്നു. ടിപ്പ് നൽകിയ വ്യക്തിയോട്് പല തവണ നന്ദി പറഞ്ഞ ഡെലിവെറി ബോയ് ഈ ടിപ്പ് തന്റെ ദിവസം കൂടുതൽ മികച്ചതാക്കിയെന്നും വീഡിയോയിൽ പറയുന്നുണ്ട്. ഈ ഹൃദയസ്പർശിയായ വീഡിയോയ്ക്ക് താഴെ ഒട്ടേറെപ്പേരാണ് പ്രതികരിച്ചത്.

ഇത്തരം തൊഴിൽ ചെയ്യുന്നവർ കൂടുതൽ പരിഗണന അർഹിക്കുന്നുണ്ടെന്നും 500 രൂപ നൽകിയെ വ്യക്തിയെ അഭിനന്ദിക്കുന്നുവെന്നും ചിലർ കുറിച്ചു. ടിപ്പ് നൽകിയ വ്യക്തിയും ജീവിതത്തിൽ കഠിനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകാമെന്നും അതുകൊണ്ടായിരിക്കാം നിങ്ങളെ സഹായിച്ചതെന്നും കമന്റുകളുണ്ട്. 'ആ ടിപ്പ് നൽകിയ വ്യക്തിയോട് നന്ദി പറയുന്നു. കൂടാതെ നിങ്ങൾക്ക് എന്തെങ്കിലും ഡെലിവറി ലഭിക്കുകയാണെങ്കിൽ ഡെലിവറി പങ്കാളികൾക്ക് 20 രൂപയോ 30 രൂപയോ നൽകാൻ ശ്രമിക്കുക. ഇത് അവർക്ക് വളരെ പ്രയോജനകരമാണ്.' എന്നും ചിലർ കുറിച്ചു.

Content Highlights: Blinkit rider receives a generous Rs 500 tip on a small order., The tip amount equaled two days of the rider's typical earnings., The emotional video gained over 13 million views on social media., Public response highlights the importance of supporting gig workers., The rider is also an active content creator on Instagram and YouTube.