'ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിന് വിദ്വേഷ പ്രചാരണം'; ഗായകനെതിരേ ഗുരുതര ആരോപണവുമായി ഹോളിവുഡ് നടി

ബ്ലെന്‍ഡഡ്, മിഡ്‌നൈറ്റ് സണ്‍, ബേബിസിറ്റര്‍ തുടങ്ങിയ അനേകം ചിത്രങ്ങളിലൂടെ പ്രശസ്തയായ ഹോളിവുഡ് നടിയാണ് ബെല്ല തോണ്‍. സിനിമാതാരമെന്നതിന് പുറമെ ഗായിക, എഴുത്തുകാരി എന്നീ നിലകളിലും തിളങ്ങിയിട്ടുള്ള ബെല്ല ഉന്നയിച്ച ഗുരുതരമായ ആരോപണം ഇപ്പോള്‍ ഹോളിവുഡില്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
അമേരിക്കന്‍ ഗായകനും ഗാനരചയിതാവുമായ ചാര്‍ലി പുത്തിനെതിരെ ലൈംഗികാരോപണമാണ് ബെല്ല ഉന്നയിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം കമന്റിലൂടെയാണ് ബെല്ല ആരോപണം ഉന്നയിച്ചത്. ഇംഗ്ലീഷ് ഗായിക ജേഡ് തേള്‍വാളിനെ കുറിച്ചുള്ള പോസ്റ്റിനുതാഴെയായിരുന്നു ബെല്ലയുടെ കമന്റ്. ജേഡിന് ചാര്‍ളിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ല എന്ന പോസ്റ്റിന് താഴെയായിരുന്നു 27-കാരിയായ ബെല്ല കമന്റിട്ടത്.
'അതെ. അയാള്‍ എന്നെ കുറിച്ച് മുഴുവന്‍ ലോകത്തോടും നുണ പറഞ്ഞു. എനിക്കെതിരേ വിദ്വേഷപ്രചാരണം അഴിച്ചുവിട്ടു. എല്ലാത്തിനും കാരണം, ലൈംഗികബന്ധത്തിനായുള്ള അയാളുടെ ക്ഷണം ഞാന്‍ നിരസിച്ചതാണ്.' -ഇതായിരുന്നു ബെല്ലയുടെ കമന്റ്.
കാമുകനായിരുന്ന ടെയ്‌ലര്‍ പോസിയുമായി പിരിഞ്ഞശേഷം ബെല്ലയും ചാര്‍ളിയും തമ്മില്‍ അടുത്തിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.
പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. ബെല്ലയ്ക്ക് ഇപ്പോഴും ടെയ്‌ലറുമായി ബന്ധമുണ്ടെന്നും തന്നെ ചതിക്കുകയായിരുന്നുവെന്നും ചാര്‍ലി പരസ്യമായി ആരോപിച്ചിക്കുകയായിരുന്നു. ട്വിറ്ററിലൂടെയാണ് ചാര്‍ലി ഇക്കാര്യം പറഞ്ഞത്. എന്നാല്‍ പിന്നീട് അദ്ദേഹം ട്വീറ്റുകള്‍ നീക്കം ചെയ്തു.
Content Highlights: Bella Thorne accuses Charlie Puth of starting a ‘hate train’ against her after she refused to sleep