20 വര്‍ഷത്തെ പ്രണയം; ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ് വിവാഹിതയായി

ഓസ്‌ട്രേലിയയുടെ വിദേശകാര്യ മന്ത്രി പെന്നി വോങ് വിവാഹിതയായി. രാജ്യത്തെ ആദ്യത്തെ സ്വവര്‍ഗാനുരാഗിയായ പാര്‍ലമെന്റ് അംഗമായ പെന്നി സുഹൃത്ത് സോഫി അലോവാഷിനെയാണ് വിവാഹം ചെയ്തത്. ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു.
ശനിയാഴ്ച്ച സൗത്ത് ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ അഡ്‌ലെയ്ഡിലെ വൈനറിയിലായിരുന്നു ചടങ്ങുകള്‍. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഈ ദിനം നിങ്ങളുമായി പങ്കുവെയ്ക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തുഷ്ടയാണെന്ന് പെന്നി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വിവാഹ ചിത്രവും മന്ത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്.
സൗത്ത് ഓസ്‌ട്രേലിയ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന പെന്നി ഓസ്‌ട്രേലിയയിലെ കാബിനറ്റ് പദവി വഹിക്കുന്ന ആദ്യ ഏഷ്യന്‍ വംശജയാണ്. 2017-ലാണ് ഓസ്‌ട്രേലിയയില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയത്. പെന്നിയും സോഫിയും 20 വര്‍ഷമായി ഒരുമിച്ചാണ് താമസം.
Content Highlights: australia foreign minister penny wong marries longtime partner