ഓസ്‌ട്രേലിയൻ ഓപ്പണില്‍ തോറ്റു, പിന്നാലെ വിവാഹമോചനം; 'ഓൺലി ഫാന്‍സി'ല്‍ ചേരുമെന്ന് ടെന്നീസ് താരം

ഓസ്‌ട്രേലിയന്‍ ഓപ്പണിലെ തോല്‍വിക്ക് പിന്നാലെ വിവാഹമോചനം പ്രഖ്യാപിച്ച് ടെന്നീസ് താരം. റഷ്യയില്‍ ജനിച്ച ഓസ്‌ട്രേലിയന്‍ വനിതാ ടെന്നീസ് താരമായ അരീന റോഡിയോനോവയാണ് ഭര്‍ത്താവും മുന്‍ ഫുട്‌ബോള്‍ താരവുമായ ടൈ വിക്കറിയുമായുള്ള ഒമ്പതുവര്‍ഷത്തെ വിവാഹബന്ധം പിരിയുകയാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ പ്രഖ്യാപിച്ചത്. ഓണ്‍ലി ഫാന്‍സില്‍ ചേരുമെന്നും 35-കാരിയായ താരം അറിയിച്ചിട്ടുണ്ട്.
അരീനയും വിക്കറിയും ഒന്നിച്ചാണ് വീഡിയോയിലൂടെ വിവാഹമോചനത്തിനുള്ള തീരുമാനം അറിയിച്ചത്. 'ഹേയ് ഗൈസ്, ഞങ്ങള്‍ക്ക് പെട്ടെന്നുള്ള ഒരു തീരുമാനം അറിയിക്കാനുണ്ട്. ഞങ്ങള്‍ വിവാഹമോചിതരാകുകയാണ്. ജീവിതം മുന്നോട്ടുപോകുന്നു. ഞങ്ങള്‍ പരസ്പരം വളരെയേറെ ഇഷ്ടപ്പെടുന്നു. പക്ഷേ ചിലപ്പോള്‍ അത് മാത്രം മതിയാകില്ല', അരീന പറഞ്ഞു.
ഇരുവരും വിവാഹമോചിതരാകാന്‍ പോകുന്നുവെന്ന കിംവദന്തി നേരത്തേതന്നെ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. നേരത്തേ ജനുവരി 12-നാണ് അരീന ഓണ്‍ലി ഫാന്‍സില്‍ അക്കൗണ്ട് തുടങ്ങാന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് വിവാഹമോചനത്തേക്കുറിച്ചുള്ള കിംവദന്തി വന്നത്.
2015 ഡിസംബറിലാണ് അരീനയും വിക്കറിയും വിവാഹിതരായത്. 2016 ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ക്വാളിഫയിങ് ടൂര്‍ണമെന്റിലെ സെമിഫൈനല്‍ വിജയിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു വിവാഹം. ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാളിഫയറില്‍ ജര്‍മ്മന്‍ താരമായ ഇവ ലിസിനോട് തോറ്റാണ് അരീന പുറത്തായത്.
Content Highlights: Tennis Star Arina Rodionova Announces Divorce, Plans To Join OnlyFans