'തനി ഇന്ത്യൻ അമ്മ വൈബ്'; കോലി ക്രീസിൽ നിൽക്കേ ഉറങ്ങുന്ന അനുഷ്‌കയുടെ ദൃശ്യം വൈറൽ, നിറഞ്ഞ് കമന്റുകൾ

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ - ഓസ്‌ട്രേലിയ സെമി ഫൈനല്‍ മത്സരത്തിനിടെ വി.ഐ.പി. ഇരിപ്പിടത്തിലിരുന്ന നടി അനുഷ്‌ക ശര്‍മ ചെറുതായിട്ട് ഉറങ്ങുന്ന ദൃശ്യങ്ങള്‍ വൈറല്‍. ഭര്‍ത്താവ് വിരാട് കോലി ശ്രേയസ് അയ്യര്‍ക്കൊപ്പം ക്രീസില്‍ തുടരുന്നതിനിടെയുള്ളതാണ് വീഡിയോ. വെള്ള ടീഷര്‍ട്ട് ധരിച്ച അനുഷ്‌ക, കവിളില്‍ വിരലുവെച്ച് കണ്ണുപൂട്ടിയിരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളാണ് വന്നത്. ഇന്ത്യയിലെ അമ്മമാര്‍ സാധാരണ ഗതിയില്‍ ഇങ്ങനെയാണ് ഉറങ്ങാറെന്നും കുട്ടികളെ പരിചരിച്ച് ക്ഷീണിച്ചുപോയിട്ടുണ്ടാവുമെന്നുമൊക്കെയാണ് കമന്റ്. ഇന്ത്യന്‍ അമ്മയുടെ തനിപ്പകര്‍പ്പെന്നും പ്രാര്‍ഥിക്കുകയാണെന്നുമെല്ലാം കമന്റുകളുണ്ട്.
'അമ്മമാര്‍ സാധാരണഗതിയില്‍ ഇങ്ങനെയാണ് ഉറങ്ങാറ്. പ്രത്യേകിച്ച് ഇന്ത്യന്‍ അമ്മ വൈബ്. കുഞ്ഞുകളെ പരിചരിച്ച് ക്ഷീണിച്ചുകാണണം അവള്‍. കുഞ്ഞുങ്ങളെ പരിചരിക്കുക എന്നത് എളുപ്പമുള്ള പണിയല്ല' എന്നാണ് കമന്റ്. 'വെരി ഇന്ത്യന്‍ മദര്‍ കോഡഡ്' എന്നും 'പ്രാര്‍ഥനയിലാണ്' എന്നും കമന്റുകളുണ്ട്. മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച ഇന്ത്യ, ഫൈനലില്‍ പ്രവേശിച്ചു. 2017-ലാണ് അനുഷ്‌കയും വിരാട് കോലിയും തമ്മില്‍ വിവാഹിതരായത്. ഇരുവര്‍ക്കും വാമിക, അകായ് എന്നീ പേരുകളുള്ള രണ്ട് കുഞ്ഞുങ്ങളുണ്ട്.
Content Highlights: anushka sharma nap during india australia ct 2025