മക്കളെ വിട്ടുപിരിഞ്ഞതിൽ സങ്കടം, അവർക്കായി ബഹിരാകാശത്ത് പുസ്തകം വായിച്ചു; അനിലിനും മുന്നേ പറന്ന അന്ന

അനിൽ മേനോൻ ബഹിരാകാശത്തേക്കുള്ള അവസാവട്ട തയ്യാറെടുപ്പിലാണെങ്കിൽ അതിനുംമുമ്പേ ബഹിരാകാശത്തേക്ക് പറന്ന വ്യക്തിയാണ് ഭാര്യ അന്ന വിൽഹെം. 2024 സെപ്റ്റംബറിൽ സ്പെയ്സ് എക്സിന്റെ പൊളാരിസ് ഡോൺ ദൗത്യത്തിൽ പങ്കാളിയായി ബഹിരാകാശത്തെത്തുമ്പോൾ അവർ രണ്ട് കുഞ്ഞുങ്ങളുടെ അമ്മ കൂടിയായിരുന്നു. ആറു വയസുകാരൻ ജെയിംസിന്റേയും മൂന്നു വയസുകാരി ഗ്രെയ്സിന്റേയും.
അന്ന് അഞ്ച് ദിവസത്തോളും കുഞ്ഞുങ്ങളെ കാണാതിരിക്കുന്നതിന്റെ സങ്കടമാണ് അവരുടെ ഉള്ളിലുണ്ടായിരുന്നത്. തന്റെ കുഞ്ഞുങ്ങൾക്ക് സ്നേഹസമ്മാനമായി ഒരു ചിത്രപുസ്തകവും അവർ എഴുതി. അതിന് മനോഹരമായ ഒരു പേരും നൽകി 'കിസ്സസ് ഫ്രം സ്പെയ്സ്'. സാഹസികമായ ലോകത്ത് നിന്ന് തന്റെ കുഞ്ഞുങ്ങളുടെ അടുത്തേക്ക് ഓടിയെത്തുന്ന ഒരു അമ്മ ഡ്രാഗണായിരുന്നു ഈ പുസ്തകത്തിലെ പ്രധാന കഥാപാത്രം. ബഹിരാകാശ നിലയത്തിലെത്തി ശേഷം ഈ പുസ്തകം തന്റെ കുഞ്ഞുങ്ങൾക്കായി അന്ന വായിക്കുകയും ചെയ്തു.
എഞ്ചിനീയർ, ഫ്ളൈറ്റ് കൺട്രോളർ എന്നീ നിലകളിൽ തിളങ്ങിയ അന്ന ടെക്സാസിലെ ക്രിസ്റ്റിയൻ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദം നേടിയത്. സ്പാനിഷിലും ഗണിതതത്തിലും. ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോമെഡിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടി. ബയോമെഡിക്കൽ ഫ്ളൈറ്റ് കൺട്രോളറായാണ് നാസയിലെത്തിയത്. പിന്നീട് വാണിജ്യ ബഹിരാകാശ യാത്രാരംഗത്തേക്ക് ചുവടുമാറ്റിയ അന്ന സ്പെയ്സ് എക്സിൽ ലീഡ് ഓപറേഷൻ എഞ്ചിനീയറായി ചേർന്നു. ഏഴ് വർഷത്തെ ഈ കരിയറിനിടയിൽ ഡ്രാഗൺ പേടകത്തിലെ യാത്രികർക്കുള്ള പ്രവർത്തനടപടിക്രമങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു.
ഇതിനിടയിലായിരുന്നു അനിൽ മേനോനുമായുള്ള വിവാഹം. ഒരേ മേഖലയിലുള്ളതിനാൽ ആദ്യം സുഹൃത്തുക്കളായിരുന്നെങ്കിലും പിന്നീട് ഇരുവരുടേയും ബന്ധം പ്രണയമായി വളരുകയായിരുന്നു. ടെക്സാസിലെ ഹൂസ്റ്റണിൽ നടന്ന ചടങ്ങിൽ 2016 ഒക്ടോബർ 15-ന് ഇരുവരും വിവാഹിതരായി. ഈ ഒക്ട്ബോറെത്തുമ്പോൾ ഇരുവരുടേയും ജീവിതത്തിലെ പത്താം വിവാഹവാർഷികമാകും ആഘോഷിക്കുക. അനിലിന്റെ ബഹിരാകാശ യാത്ര ഇതിന് ഇരട്ടിമധുരം നൽകും.
പൊളാരിസ് ഡോൺ ദൗത്യത്തിൽ മിഷൻ സ്പെഷ്യലിസ്റ്റായും മെഡിക്കൽ ഓഫീസറായും തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അന്നയ്ക്ക് ബഹിരാകാശ യാത്രയ്ക്ക് അവസരമൊരുങ്ങിയത്. ഭൂമിയിൽ നിന്ന് ഏകദേശം 1400 കിലോമീറ്റർ ഉയരത്തിൽ പേടകമെത്തി. അപ്പോളോ ചന്ദ്ര ദൗത്യങ്ങൾക്കുശേഷം മനുഷ്യൻ ഭൂമിയിൽനിന്നും ഇത്രയും ദൂരം സഞ്ചരിക്കുന്നതും ആദ്യമായിട്ടാണ്. ഈ ചരിത്രനിമിഷത്തിന്റെ ഭാഗമാകാനും അന്നയ്ക്ക കഴിഞ്ഞു. ആദ്യത്തെ വാണിജ്യ ബഹിരാകാശ നടത്തത്തിലും അന്ന പങ്കാളിയായി. നാല് ദിവസവും 22 മണിക്കൂറും 13 മിനിറ്റും ബഹിരാകാശ നിലയത്തിൽ തങ്ങിയശേഷമാണ് അന്ന തിരിച്ചെത്തിയത്.
Content Highlights: Anna Menon participated in the 2024 Polaris Dawn mission., She read a children's book, 'Kisses from Space', to her kids from orbit., She serves as a Lead Operations Engineer at SpaceX., Anna and Anil Menon will celebrate their 10th wedding anniversary in 2026., She contributed to the first commercial spacewalk.