'നിങ്ങളുടെ സമാധാനത്തിന് പ്രാധാന്യം നൽകുക സന്തോഷം സ്വയം കണ്ടെത്തും'; വിൻ്റേജ് ലുക്കിൽ തിളങ്ങി അഞ്ജു

ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി മലയാളം തമിഴ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യന്‍. അബ്രഹാം ഓസ്ലറിന് ശേഷം വൂള്‍ഫ് എന്ന തമിഴ്ചിത്രത്തിന്റെ പണിപ്പുരയിലാണ് താരം.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. ഇപ്പോഴിതാ അഞ്ജു പുതിതായി നടത്തിയ ഫോട്ടോഷൂട്ട് ശ്രദ്ധേയാമാവുകയാണ്. സ്വയം സ്‌നേഹിക്കുക എന്നതിന്റെ പ്രാധാന്യം ചര്‍ച്ച ചെയ്യുന്നതാണ് അഞ്ജുവിന്റെ ഫോട്ടോഷൂട്ട്. വിൻ്റേജ് ലുക്കില്‍ അതിമനോഹരിയായാണ് അഞ്ജു ചിത്രങ്ങളില്‍ കാണപ്പെടുന്നത്.നിങ്ങളുടെ സമാധാനത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കുക. നിങ്ങളുടെ സന്തോഷം സ്വയം കണ്ടെത്തും എന്നാണ് ചിത്രങ്ങള്‍ക്ക് ഒപ്പം അഞ്ജു പങ്കുവെച്ച കുറിപ്പ്. സ്വയം സ്‌നേഹിക്കുക എന്നത് സന്തോഷത്തിലേക്കുള്ള വഴികാണിക്കുമെന്നും മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും എന്നതുമാണ് ഫോട്ടോഷൂട്ടിന്റെ വിഷയം. ജോസ് ചാള്‍സ് എന്ന ഫോട്ടോഗ്രാഫറിന്റേതാണ് ഈ ആശയം.
വെള്ള നിറത്തിലുള്ള ഗൗണും ബ്രൗണ്‍ കളര്‍ കോര്‍സെറ്റുമണിഞ്ഞ് പഴയ ഇംഗ്ലീഷ് സിനിമകളെ അനുസ്മരിപ്പിക്കുന്നതാണ് അഞ്ജുവിന്റെ വേഷം. മനോഹരമായ പ്രതിമകളും ചിത്രത്തില്‍ പ്രോപ്പര്‍ട്ടിയായിട്ടുണ്ട്.
Content Highlights: Anju Kurian photoshoot