ആത്മീയ പാദയില്‍ അനന്ത് അംബാനിയുടെ പദയാത്ര; അനുഗമിച്ച് ആയിരങ്ങള്‍

അനന്ത് അംബാനിയുടെ പദയാത്രയില്‍നിന്ന്.
അനന്ത് അംബാനിയുടെ പദയാത്രയില്‍നിന്ന്.

ജാംനഗര്‍: ഭാരതത്തിന്റെ ആത്മീയ ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പദയാത്രയുമായി അനന്ത് അംബാനി. ജാംനഗര്‍ മുതല്‍ ദ്വാരകവരെ 170 കിലോമീറ്ററാണ് പദയാത്ര തുടരുന്നത്. രാജ്യത്തെ ഏറ്റവും സമ്പന്ന കുടുംബത്തിലെ ഒരു പിന്‍ഗാമി ആത്മീയ വഴിയില്‍ നടത്തുന്ന പദയാത്ര ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. 29-കാരനായ അനന്ത് അംബാനി തന്റെ പൂര്‍വ്വികരുടെ ജന്മനാടും കര്‍മ്മഭൂമിയുമായ ജാംനഗറില്‍ നിന്നാണ് ഇന്ത്യയിലെ ഏറ്റവും പുണ്യനഗരങ്ങളിലൊന്നായ ദ്വാരകയിലേക്ക് 170 കിലോമീറ്റര്‍ പദയാത്ര തുടങ്ങിയത്. മാര്‍ച്ച് 29-ന് യാത്ര ആരംഭിച്ചതിനുശേഷം, അദ്ദേഹം ദിവസവും ഏകദേശം 20 കിലോമീറ്റര്‍ സഞ്ചരിക്കുകയാണ്. എല്ലാ രാത്രിയിലും ഏഴ് മണിക്കൂര്‍ ഈ പദയാത്ര തുടരുന്നുണ്ട്. ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തില്‍ കൊത്തിയെടുത്ത നഗരമായ ദ്വാരകയില്‍ അദ്ദേഹം ഏപ്രില്‍ 8-ന് എത്തിച്ചേരും. അദ്ദേഹത്തിന്റെ 30-ാം ജന്മദിനത്തിന് ഒരു ദിവസം മുമ്പാണ് ഇവിടേക്ക് എത്തുന്നത് എന്നതും പ്രത്യേക്തയാണ്. 

വരുന്ന വഴികളിലെല്ലാം ആനന്ദ് അംബാനിയെ വരവേറ്റത് സ്‌നേഹത്തില്‍ പൊതിഞ്ഞാണ്. ചിലര്‍ ആനന്ദിനൊപ്പം പദയാത്രയെ അനുഗമിച്ചു. മറ്റുള്ളവര്‍ ദ്വാരകയുടെ അധിപനായ ദ്വാരകാധീശന്റെ ചിത്രങ്ങളും അദ്ദേഹത്തിന് സമ്മാനിച്ചു. മറ്റ് ചിലര്‍ കുതിരപ്പുറത്തെത്തി അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങളും പകര്‍ത്തി. കുഷിംങ് സിന്‍ഡ്രോം അഥവാ ഒരു അപൂര്‍വ ഹോര്‍മോണ്‍ തകരാറ് മൂലമുണ്ടാകുന്ന ബലഹീനത, രോഗാതുരമായ പൊണ്ണത്തടി, ആസ്ത്മ, ഗുരുതരമായ ശ്വാസകോശ രോഗം എന്നിവയെ മറികടന്നാണ് അംബാനിയുടെ പദയാത്ര നടത്തിയത് എന്നതും ശ്രദ്ധേയമാണ്. 

ഈ ആത്മീയ പദയാത്രയിലുടനീളം ഹനുമാന്‍ ചാലിസ, സുന്ദര്‍ഖണ്ഡ്, ദേവി സ്‌തോത്രം എന്നിവ ജപിച്ചാണ് മുന്നേറുന്നത്. ശതകോടീശ്വരനായി വളര്‍ന്നപ്പോഴും സനാതന ധര്‍മ്മത്തെ മുറുകെ പിടിച്ചാണ് അദ്ദേഹം തന്റെ ജീവിത യാത്ര മുന്നോട്ട് കൊണ്ടുപോകുന്നത്. ഭാരതത്തിന്റെ പുണ്യപുരാതനായ പല ആത്മീയ കേന്ദ്രങ്ങളും അദ്ദേഹത്തിന്റെ പതിവ് സന്ദര്‍ശന കേന്ദ്രങ്ങള്‍ തന്നെയായി പലപ്പോഴും മാറാറുണ്ട്. അവയില്‍ പ്രധാനമാണ് ബദ്രിനാഥ്, കേദാര്‍നാഥ്, കാമാഖ്യ, നാഥദ്വാര, കാളിഘട്ട്, കുംഭമേള എന്നീ ഭാരതത്തിന്റെ പുണ്യകേന്ദ്രങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ റിഫൈനറിയുടെ മേല്‍നോട്ടം വഹിക്കുന്ന അദ്ദേഹം  അതിനോടൊപ്പം തന്നെ രാജ്യത്തെ ഏറ്റവും വലിയ പുതിയ ഊര്‍ജ്ജ പരിവര്‍ത്തന പദ്ധതികള്‍ക്ക് നേതൃത്വം നല്‍കാനും ഒരുങ്ങുകയാണ്. 

അദ്ദേഹം സ്ഥാപിച്ച വന്‍ താര മൃഗസംരക്ഷണ കേന്ദ്രവും ഇന്ത്യയില്‍ ഏറ്റവും പ്രശ്‌സതമാണ്. മൃഗങ്ങളുടെ സംരക്ഷണവും പരിചരണവും ഏറ്റെടുത്ത് നടത്തുന്ന വന്‍താരയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ബിസിനസ്സ് ലോകത്ത്  സ്വന്തം ഭാവി സൃഷ്ടിക്കുന്നതിനൊപ്പം ആത്മീയ പാരമ്പര്യത്തിന്റെ പാതയില്‍ കൂടി തനിക്ക് സഞ്ചരിക്കാന്‍ കഴിയുമെന്നും ആനന്ദ് പദയാത്രയിലൂടെ ലോകത്തിനോട് വിളിച്ചു പറയുകയാണ്.
 

Content Highlights: anand ambani padyathra jamnagar to dwaraka