വെളുത്ത സ്ലിപ്പ് ഡ്രസില്‍ നിറവയറുമായി എമി ജാക്‌സണ്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് എമി ജാക്‌സണ്‍.ബ്രിട്ടീഷ് വംശജയായ എമി ജാക്‌സണ്‍ ഐ 2.0, തങ്കമകന്‍, തെരി, സിങ് ഈ ബ്ലിങ് തുടങ്ങി തമിഴ് തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഗര്‍ഭധാരണ വിശേഷം ആരോധകരോട് പങ്കുവെച്ചിരിക്കുകയാണ്.
വെറ്റ് സ്ലിപ്പ് ഡ്രസില്‍ നിറവയറോടെ ഭര്‍ത്താവ് എഡ് വെസ്റ്റ്വിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. പോസ്റ്റ് പങ്കുവെച്ച ഉടന്‍ തന്നെ നിരവധി പേര്‍ കമന്റുകളുമായി എത്തി. നല്ലൊരു ഗര്‍ഭകാലം നേരുന്നുവെന്ന് ചിലര്‍ കമന്റ് ചെയ്തു. അതീവ സുന്ദരിയായിരിക്കുന്നുവെന്ന് ചിലര്‍ കമന്റ് ചെയ്തു. മകന്‍ ആന്‍ഡ്രിയാസ് എമിയുടെ നിറവയറില്‍ കെട്ടിപിടിച്ചു നില്‍ക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്
ഹോളിവുഡ് നടനായ എഡ് വെസ്റ്റ്വിനുമായുള്ള എമി ജാക്‌സന്റെ വിവാഹം ഈ വര്‍ഷം ഓഗസ്റ്റിലാണ് നടന്നത്. ഇറ്റലിയില്‍ വെച്ച് നടന്ന വിവാഹ ചിത്രങ്ങള്‍ എമി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു.
2022-ലാണ് എമിയും വെസ്റ്റ് വിക്കും തമ്മിലുള്ള പ്രണയം തുടങ്ങുന്നത്. അതിന് മുമ്പ് റിയല്‍ എസ്റ്റേറ്റ് വ്യവസായി ജോര്‍ജ് പനയോട്ടുവായിരുന്നു എമിയുടെ ഭര്‍ത്താവ്. മൂന്നു വര്‍ഷത്തെ വിവാഹ ജീവിതത്തിനൊടുവില്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. ഇതിനിടയില്‍ 2019-ല്‍ എമി മകന്‍ ആന്‍ഡ്രിയാസിന് ജന്മം നല്‍കി.
Content Highlights: Amy Jackson Pregnant: Baby Bump Pics with Husband Ed Westwick