അഭിഷേകിനൊപ്പം ഫോട്ടോയെടുത്തില്ല, എത്തിയത് മകൾക്കൊപ്പം; ബച്ചൻകുടുംബവുമായി ഐശ്വര്യ അസ്വാരസ്യത്തിൽ?

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും സല്മാന് ഖാനും കുടുംബസമേതമാണ് ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിനെത്തിയത്. രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട്, ദീപിക പദുക്കോണ്‍-രണ്‍വീര്‍ സിങ്ങ്, കിയാര അദ്വാനി-സിദ്ധാര്‍ഥ് മല്‍ഹോത്ര, ജെനീലിയ ഡിസൂസ-റിതേഷ് ദേശ്മുഖ്, പ്രയങ്ക ചോപ്ര-നിക്ക് ജൊനാസ്, കത്രീന കൈഫ്-വിക്കി കൗശല്‍ തുടങ്ങിയ ദമ്പതിമാരും ചടങ്ങിന്റെ മാറ്റുകൂട്ടി. വിവാഹവേദിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് എല്ലാവരും പാപ്പരാസികള്‍ക്ക് മുന്നില്‍ ഫോട്ടോയ്ക്ക് പോസുംചെയ്തു.
എന്നാല്‍, ഇതിനിടയില്‍ അമിതാഭ് ബച്ചന്റെ കുടുംബവും ഐശ്വര്യ റായിയും തമ്മിലുള്ള അസ്വാസര്യങ്ങളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്. ബച്ചന് കുടുംബമൊന്നാകെ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ അവരുടെകൂടെ ഐശ്വര്യ റായിയും മകള്‍ ആരാധ്യയുമുണ്ടായിരുന്നില്ല. അമിതാഭ് ബച്ചന്, ഭാര്യ ജയ ബച്ചന്, മകന് അഭിഷേക് ബച്ചന്, മകള്‍ ശ്വേത ബച്ചന്, ശ്വേതയുടെ ഭര്‍ത്താവ് നിഖില്‍ നന്ദ, മക്കളായ നവ്യ നവേലി നന്ദ, അഗസ്ത്യ നന്ദ എന്നിവരെല്ലാം ഒരുമിച്ച് ക്യാമറയ്ക്ക് മുന്നില്‍ നിന്നു.
അതിനു ശേഷമാണ് ഐശ്വര്യ മകള്‍ ആരാധ്യയ്ക്കൊപ്പമെത്തിയത്. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം നില്‍ക്കാതെ അഭിഷേക് തന്റെ കുടുംബത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. ഇതും ചര്‍ച്ചയ്ക്ക് വഴിവെച്ചു. ഐശ്വര്യയും അഭിഷേകും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടോയെന്നും അഭിഷേകിന്റെ കുടുംബവുമായി ഒന്നിച്ചുപോകാന്‍ ഐശ്വര്യയ്ക്ക് പ്രശ്നങ്ങളുണ്ടോയെന്നും ആരാധകര്‍ ചോദിക്കുന്നു.
എന്നാല്‍, വിവാഹ വേദിയില്‍നിന്ന് പുറത്തുവന്ന ഒരു വീഡിയോയില്‍ ഐശ്വര്യയ്ക്കും ആരാധ്യയ്ക്കുമൊപ്പം ഇരിക്കുന്ന അഭിഷേകിനെ കാണാം. അപ്പോഴും ഇവര്‍ക്കൊപ്പം ബച്ചനും ഭാര്യയും മകളുടെ കുടുംബവുമില്ല. ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പോകുന്നതിന് മുമ്പ് നടി രേഖയുമായി ഐശ്വര്യ സംസാരിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അതിനുശേഷമാണ് ഐശ്വര്യ വന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്.
കടുംചുവപ്പ് നിറത്തിലുള്ള അനാര്‍ക്കലി സ്യൂട്ടായിരുന്നു ഐശ്വര്യയുടെ ഔട്ട്ഫിറ്റ്. മുന്‍ഭാഗത്ത് ജാക്കറ്റ് പോലെ തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു അനാര്‍ക്കലിയുടെ ഡിസൈന്‍. ഗോള്‍ഡന്‍ നിറത്തിലുള്ള വര്‍ക്കുകളും ബോര്‍ഡറുമാണ് ഈ ഫുള്‍ സ്ലീവ് അനാര്ക്കലിക്കുള്ളത്. ചുവപ്പ് നിറത്തിലുള്ള ഗോള്‍ഡന്‍ വര്‍ക്കുകള്‍ നിറഞ്ഞ ദുപ്പട്ടയും ഇതിനൊപ്പമുണ്ടായിരുന്നു. പച്ചക്കല്ലുകള്‍ പതിപ്പിച്ച ചോക്കറും മാംഗ് ടിക്കയും കമ്മലുമായിരുന്നു ആഭരണങ്ങള്‍. നീലയും പച്ചയും നിറങ്ങള്‍ കലര്‍ന്ന അനാര്‍ക്കലി സ്യൂട്ടായിരുന്നു ആരാധ്യയുടെ വേഷം. ഗോള്‍ഡന്‍ ബോര്‍ഡറുള്ള പല നിറങ്ങള്‍ ചേര്‍ന്ന ദുപ്പട്ടയാണ് ഒപ്പം അണിഞ്ഞത്.
ശുഭ് ആശിര്‍വാദ് ചടങ്ങിന് പല നിറങ്ങള്‍ ചേര്‍ന്ന അനാര്‍ക്കലിയാണ് ഐശ്വര്യ ധരിച്ചത്. ഇതിനൊപ്പം സ്റ്റോണ്‍ വര്‍ക്കുകള്‍ നിറഞ്ഞ ചോക്കറും കമ്മലും നെറ്റിച്ചുട്ടിയും അണിഞ്ഞു. ബേബി പിങ്ക് നിറത്തിലുള്ള അനാര്‍ക്കലിയായിരുന്നു ആരാധ്യയുടെ വേഷം. ഇതിന്റെ സ്ലീവിന്റെ ബോര്‍ഡറിലും ദുപ്പട്ടയുടെ ബോര്‍ഡറിലും സില്‍വര്‍ വര്‍ക്കാണ് നല്‍കിയിരിക്കുന്നത്.
Content Highlights: amitabh bachchan and family arrive at anant ambani without aishwarya rai