'നീ വീഞ്ഞുപോലെയാണ്, പ്രായം കൂടുന്തോറും നിന്റെ മൂല്യവും സ്നേഹവും ഏറുന്നു'; അമലാ പോളിന് ജന്മദിനാശംസകൾ നേർന്ന് ഭർത്താവ്

അമലാ പോളും ജ​ഗദും | ഫോട്ടോ: Instagram
അമലാ പോളും ജ​ഗദും | ഫോട്ടോ: Instagram

ടി അമലാ പോളിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞദിവസം. കുഞ്ഞിനൊപ്പമാണ് ജഗദും അമലയും പിറന്നാൾ ആഘോഷിച്ചത്. നടിയ്ക്ക് ഹൃദയംനിറഞ്ഞ ആശംസകൾ അർപ്പിച്ചിരിക്കുകയാണ് ഭർത്താവ് ജഗദ് ദേശായി. അമലയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ജഗദ് കുറിച്ച വാക്കുകളാണ് ശ്രദ്ധേയം.

'പ്രായം കൂടുന്തോറും നീ വീഞ്ഞ് പോലെയാണ്. നിന്റെ മൂല്യവും സ്നേഹവും ഏറുന്നു, ജന്മദിനാശസകൾ എന്റെ പ്രണയമേ, നിനക്ക് എല്ലാ ആശംസകളും നേരുന്നു' എന്നാണ് ചിത്രങ്ങൾക്കൊപ്പം ജഗദ് കുറിച്ചത്. ഈ പോസ്റ്റിന് നന്ദി അറിയിച്ചുകൊണ്ട് അമല കമന്റ് ചെയ്തിട്ടുണ്ട്.

'ദൈവത്തിനും പ്രപഞ്ചത്തിനും ഈ സന്തോഷം തന്ന ആളുകൾക്കും നന്ദി. ഞാൻ എന്നും നന്ദിയുള്ളവളായിരിക്കും. ഏറ്റവും മികച്ച ഒരു ജന്മദിനം നൽകിയതിന് എന്റെ ഭർത്താവിനും നന്ദി'. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് അമല കുറിച്ചു.

അവധിയാഘോഷത്തിലാണ് താരവും കുടുംബവും. ഒരു ഹോട്ടലിൽ വെച്ചായിരുന്നു അമലാ പോളിന്റെ പിറന്നാളാഘോഷം. ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും അവർ പങ്കുവെച്ചിട്ടുണ്ട്.

2024 ജൂൺ 11ന് ആയിരുന്നു അമല പോളിന് കുഞ്ഞ് ജനിച്ചത്. മകന് ഇളൈ എന്നാണ് പേര് നൽകിയിരിക്കുന്നത്. 2023 നവംബറിൽ ആയിരുന്നു അമല പോളും ജഗദ് ദേശായിയും വിവാഹിതരായത്. ഗുജറാത്ത് സ്വദേശിയാണ് ജഗദ്.

Content Highlights: Amala Paul's Birthday Bash: Husband Jagat Desai's Heartfelt Wishes & Family Celebrations