'ഒരു നോട്ടമോ ചവിട്ടോ മതി കീഴടക്കാൻ'; ഏത് ഹീറോയുടെ പിന്നിലും ഇങ്ങനെ ഒരാളുണ്ടാകുമെന്ന് അക്ഷയ് കുമാർ

നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും. സ്ക്രീനിൽ തെളിയുന്ന തമാശ രംഗങ്ങൾക്ക് സമാനമായി ജീവിതത്തിലും രസകരമായ സന്ദർഭങ്ങൾക്ക് ജീവൻ കൊടുക്കാൻ അക്ഷയ് മറക്കാറില്ല. ട്വിങ്കിൾ ഖന്നയുടെ പിറന്നാൾ ദിവസത്തിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലും പതിവുപോലെ കുറച്ച് നർമ്മം ചാലിക്കാൻ അക്ഷയ് മറന്നില്ല.
ഇക്കഴിഞ്ഞ ഡിസംബർ 29- ന് ട്വിങ്കിൾ ഖന്നയുടെ 52-ാം പിറന്നാൾ ദിനത്തിന് ആശംസകൾ അറിയിച്ച് പങ്കുവെച്ച പോസ്റ്റിലാണ് അക്ഷയ് കുമാർ രസകരമായ അടിക്കുറിപ്പ് കൂടി ചേർത്തത്. ഗൗരവമായ മുഖത്തിൽ അക്ഷയ് കുമാറിന് നേരെ കാൽ ഉയർത്തി നിൽക്കുന്ന ട്വിങ്കിൾ ഖന്നയുടെ ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. ചിത്രത്തിൽ ഒരു ചിരിയോടെ അക്ഷയ് ട്വിങ്കിളിന്റെ കാൽ പിടിക്കുന്നതും കാണാൻ സാധിക്കും.
തനിക്കുനേരെയുള്ള ഭാര്യയുടെ ആക്ഷൻ രംഗത്തിനൊപ്പം അവളുടെ ഒരു നോട്ടവും ചവിട്ടും തന്നെ ഏതു നിമിഷവും കീഴടക്കും എന്ന കുറിപ്പ് കൂടി അക്ഷയ് പങ്കുവെച്ചു. “ഏതൊരു ആക്ഷൻ ഹീറോയുടെ പുറകിലും ഒരു നോട്ടം കൊണ്ടോ ചവിട്ടുകൊണ്ടോ അയാളെ കീഴ്പ്പെടുത്താൻ സാധിക്കുന്ന ഒരു ഭാര്യയുണ്ടാകും. ‘മിസിസ് ഫണ്ണിബോൾസ്’, ഇതുവരെ ചെയ്ത സ്റ്റണ്ടുകളിൽ വെച്ച് ഏറ്റവും കാഠിന്യമേറിയ അടിതരുന്നത് നീയാണ്. ജന്മദിനാശംസകൾ” അക്ഷയ് കുറിച്ചു. 2001 ജനുവരി 17- നാണ് അക്ഷയും ട്വിങ്കിളും വിവാഹിതരാകുന്നത്. ആരവ്, നിതാര എന്നിവരാണ് മക്കൾ.
Content Highlights: Akshay Kumar shares a funny and loving birthday post for wife Twinkle Khanna, highlighting their playful relationship and her unique charm.