'ഒരുലക്ഷം രൂപയുണ്ടാക്കാൻ എനിക്ക് ഒരു മണിക്കൂർ മതി, അതാണ് വ്യത്യാസം'; പ്രതിഫലവിവരം പുറത്തുവിട്ട് അഖിൽ

മൈത്രേയൻ പറയുന്ന പല കാര്യങ്ങളോടും യോജിപ്പുള്ള ഒരാളാണ് താനെന്ന് സംവിധായകൻ അഖിൽ മാരാർ. എന്നാൽ മറ്റ് ചില കാര്യങ്ങളിൽ മൈത്രെയൻ എതിർക്കപ്പെടേണ്ടതാണെന്നും അഖിൽ മാരാർ. ഒറ്റയ്ക്ക് പടവെട്ടി വന്ന തന്നെ പരിഹാസ കമന്റുകളോ പരിഹാസ വീഡിയയോ തളർത്തില്ല. താൻ അവസാനമായി നൽകിയ അഭിമുഖത്തിന്റെ പ്രതിഫലവിവരങ്ങളും ഇതിനോടൊപ്പം അദ്ദേഹം പുറത്തുവിട്ടു.
ഫെയ്സ്ബുക്ക് കുറിപ്പിൻറെ പ്രസ്ക്ത ഭാഗങ്ങൾ
മൈത്രേയനുമായി ചർച്ച ചെയ്താൽ...എന്നൊക്കെ പറഞ്ഞു മൈത്രേയന്റെ ആരാധകർ കമന്റ് ഇട്ടു ആഘോഷിക്കുന്നത് കണ്ടു...
ഇവരോട് പറയാൻ ഉള്ളത് ഞാൻ ആ കൊടുത്ത അഭിമുഖത്തിൽ വ്യക്തമായി പറയുന്നുണ്ട് മൈത്രേയൻ പറയുന്ന പല കാര്യങ്ങളോടും യോജിപ്പുള്ള ഒരാളാണ് ഞാൻ. ബോധ തലത്തിൽ ഉയർന്ന ചിന്ത ഉള്ളവർക്ക് മൈത്രെയൻ പറയുന്ന ചില കാര്യങ്ങൾ ഉൾക്കൊള്ളാൻ സാധിക്കും. എന്നാൽ മറ്റ് ചില കാര്യങ്ങളിൽ മൈത്രെയൻ പറയുന്ന വിവരക്കേടുകൾ എതിർക്കപെടെണ്ടതാണ് അതാണ് ഞാൻ പറഞ്ഞതും. മയക്കു മരുന്നിനെ വെള്ളവുമായി താരതമ്യം ചെയ്ത അയാളുടെ വിഡ്ഢിത്തരത്തിന് വ്യക്തമായ മറുപടി നൽകാതിരുന്ന മാധ്യമപ്രവർത്തകന്റെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ എന്നത് പറഞ്ഞത് ആ പ്രസ്താവനയുടെ കാര്യത്തിലുമാണ്.
എന്തായാലും പറയുന്നത് പൂർണമായും കേൾക്കാത്ത വിഡ്ഢികൾ വെല്ലുവിളി നടത്തിയത് കൊണ്ട് സംവാദത്തിന് ഞാൻ തയ്യാറാണെന്ന് എന്നോട് ബന്ധപ്പെട്ട ഓൺലൈൻ മാധ്യമങ്ങളോട് ഞാൻ പറഞ്ഞിരുന്നു. എന്റെ ഒരഭിമുഖത്തിന് ഒരു ലക്ഷം രൂപയും gst യും വാങ്ങുന്ന എനിക്ക് ഒന്നരലക്ഷം വരെ ഓഫർ ഈ പ്രോഗ്രാമിന് നൽകാം എന്ന് പറഞ്ഞെങ്കിലും എനിക്ക് പ്രിയപ്പെട്ട ഒരാളുടെ ചാനലിൽ ഒരു ലക്ഷം രൂപ സമ്മതിച്ചു ഞാൻ തയ്യാറായിട്ട് നാല് ദിവസങ്ങൾ കഴിഞ്ഞു. മൈത്രെയനെ പോലെ കാണുന്ന ചാനലിൽ ഒക്കെ കയറി ഇറങ്ങി നടക്കുന്ന ശീലം എനിക്കില്ല. നിലവിൽമൈത്രെയൻ ഈ സംവാദത്തിന് തയ്യാറായോഎന്നതും എനിക്കറിയില്ല..
ഞാൻ തയ്യാറാണ്അത്ര മാത്രം..
നാല് പേരുടെ മുന്നിൽ മുഖം കാണിക്കാൻ വെപ്രാളം കാണിക്കുന്ന അങ്ങോട്ട് കാശ് കൊടുത്തും അല്ലാതെയും ഇന്റർവ്യൂ കൊടുക്കുന്നവരുടെ കൂട്ടത്തിൽ ഞാൻ ഇല്ല. എന്നെ ആവശ്യമുള്ളവർ ഞാൻ പറയുന്ന തുക തന്നു വിളിക്കണം. ഒരു ലക്ഷം രൂപ ഉണ്ടാക്കാൻ നിങ്ങൾക്ക് എത്ര ദിവസം അല്ലെങ്കിൽ മാസം വേണ്ടി വരും എന്നെനിക്ക് അറിയില്ല. എനിക്ക് ഒരു മണിക്കൂർ മതിയാകും. അതാണ് കമന്റ് ഇട്ട് പരിഹസിക്കുന്നവനും ഞാനും തമ്മിലുള്ള വ്യത്യാസം.
ഒന്നുമില്ലായ്മയിൽ നിന്നും കൊച്ചിയിൽ സ്വന്തമായി ഫ്ലാറ്റും, ബെൻസും, മിനി കൂപ്പറും, ബിഎംഡബ്ല്യൂ ബൈക്കും, കാക്കനാട് ഒരു ഫാമിലി സലൂണും സ്വന്തമാക്കിയത് രക്ഷപ്പെട്ട മനുഷ്യരുടെ പോസ്റ്റിൽ പോയി തെറി വിളിച്ചിട്ടല്ല. അവർ എങ്ങനെയാണു രക്ഷപെട്ടതെന്ന് പഠിച്ചും സ്വന്തം കഴിവുകൾ എന്താണെന്ന് തിരിച്ചറിഞ്ഞും നിശ്ചയദാർഡ്യത്തോടെ നിതാന്ത പരിശ്രമം ചെയ്ത് നേടി എടുത്തതാണ്.
കുറച്ചു കൂടി ലളിതമായി പറഞ്ഞാൽ 2017ഇൽ ഒരു കാർഷിക വായ്പ എടുത്തതിന്റെ പലിശ വർഷത്തിൽ പതിനായിരം രൂപ അടയ്ക്കാൻ ഇല്ലാതെ സിസി മാസം 2700 രൂപ അടയ്ക്കാൻ കഴിയാതെ മുത്തൂറ്റ് ഫിനാൻസുകാർ കൊണ്ട് പോയ ട്വിസ്റ്റ്ർ ബൈക്കും പിന്നീട് ഇൻഷുറൻസ് പോലും എടുക്കാതെ സി സി അടയ്ക്കാതെ കൊണ്ട് നടന്ന ഒരു i20 കാറും. പിന്നീട് ബിഗ് ബോസ് കഴിഞ്ഞു ഇറങ്ങിയപ്പോൾ നഷ്ടപ്പെട്ട സിബൽ സ്കോർ തിരികെ പിടിക്കുക ആയിരുന്നു.
രണ്ട് ലക്ഷം കാർഷിക വായ്പ പലിശ സഹിതം റവന്യു റിക്കവറി ചാർജ് ഉൾപ്പെടെ 5.7ലക്ഷം അടച്ചു ക്ലോസ് ചെയ്തു. 7000രൂപ പെന്റിങ് ന് 45000അടച്ചു ക്ലോസ് ചെയ്തു. 15000ക്രെഡിറ്റ് കാർഡ് ഒന്നെകാൽ ലക്ഷം അടച്ചു ക്ലോസ് ചെയ്തു. 30,000 രൂപയുടെ ഫോൺ എടുക്കാൻ ലോൺ തരാതിരുന്ന ബാങ്ക് ഇപ്പോൾ അൻപത് ലക്ഷം ക്യാഷ് ലോണ് തരാം എന്ന് പറഞ്ഞു പുറകെ നടക്കുന്നു.
പണം ഇല്ലെങ്കിലും വ്യക്തിത്വം ഉണ്ടായത് കൊണ്ട് എല്ലാവരിൽ നിന്നും ഒറ്റപ്പെട്ടു കുടുബവും നാടും ഉപേക്ഷിച്ചു ഒറ്റയ്ക്ക് പടവെട്ടി കയറി എനിക്ക് നിങ്ങളുടെ കമന്റോ അല്ലെങ്കിൽ പരിഹാസ വീഡിയയോ ബാധിക്കും എന്ന് നിങ്ങൾ കരുതിയാൽ ഞാൻ പൊട്ടിച്ചിരിക്കും. ചെളിയിൽ നിന്നും വാരി എടുത്തു ചൂളയിൽ ചുട്ടു പഴുപ്പിച്ചു ചുറ്റിക കൊണ്ട് ആഞ്ഞടിച്ചു ശോഭിച്ച സ്വർണത്തെ കരി കൊണ്ട് മായ്ക്കാൻ നോക്കിയാൽ ആ കരിയുടെ ആയുസ് ഒന്ന് കഴുകുന്നത് വരെ മാത്രം.
Content Highlights: Filmmaker Akhil Marar responds to criticism, clarifies his stance on Maitreyan`s views