പിറന്നാളാഘോഷത്തിനെത്തി; ധനുഷും മൃണാള്‍ ഠാക്കൂറും പ്രണയത്തില്‍?

ധനുഷും മൃണാള്‍ ഠാക്കൂറും | Photo: x/ instagram/ kanika dhillon
ധനുഷും മൃണാള്‍ ഠാക്കൂറും | Photo: x/ instagram/ kanika dhillon

കഴിഞ്ഞ വര്‍ഷമാണ് ധനുഷും നടന്‍ രജനീകാന്തിന്റെ മകള്‍ ഐശ്വര്യയും വിവാഹമോചിതരായത്. 2022 മുതല്‍ വേര്‍പിരിഞ്ഞു താമസിക്കുന്ന ഇരുവര്‍ക്കും കഴിഞ്ഞ നവംബറിലാണ് ചെന്നൈയിലെ കുടുംബ കോടതി വിവാഹമോചനം അനുവദിച്ചത്. ഇതിന് പിന്നാലെ ധനുഷിന്റെ പുതിയ പ്രണയവാര്‍ത്തകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

നടി മൃണാള്‍ ഠാക്കൂറുമായി ധനുഷ് പ്രണയത്തിലാണെന്നാണ് അഭ്യൂഹങ്ങള്‍. ഓഗസ്റ്റ് ഒന്നിന് നടന്ന മൃണാളിന്റെ പിറന്നാളാഘോഷത്തിന് ധനുഷ് പങ്കെടുത്തിരുന്നു. മൃണാളും അജയ് ദേവ്ഗണും ഒരുമിച്ച് അഭിനയിച്ച സണ്‍ ഓഫ് സര്‍ദാര്‍ 2 എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിനായി ധനുഷ് മുംബൈയിലെത്തിയിരുന്നു. ചടങ്ങില്‍ ധനുഷും മൃണാളും സൗഹൃദം പങ്കിടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയും ചെയ്തു.

ധനുഷിന്റെ അടുത്തേക്ക് ചാഞ്ഞ് മൃണാള്‍ സ്വകാര്യമായി എന്തോ സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. ഇതിന് താഴെ ഒട്ടേറെപ്പേരാണ് പ്രണയത്തിലാണെന്ന തരത്തില്‍ പ്രതികരിച്ചത്. 'സ്ഥിരീകരിച്ചിട്ടില്ല, പക്ഷേ ചില സൂചനകളുണ്ട്,' എന്ന് ഒരു ഉപയോക്താവ് എഴുതി. 'അവര്‍ സുഹൃത്തുക്കള്‍ മാത്രമാണെന്ന് തോന്നുന്നു,' എന്ന് മറ്റൊരാള്‍ കുറിച്ചു. 'ശരിക്കും? എനിക്ക് വിശ്വസിക്കാനാവുന്നില്ല,' എന്നായിരുന്നു മറ്റൊരു കമന്റ്.

കഴിഞ്ഞ ജൂലൈയില്‍ ധനുഷിന്റെ പുതിയ ചിത്രമായ 'തേരെ ഇഷ്‌ക് മേ'യുടെ നിര്‍മാതാവും എഴുത്തുകാരിയുമായ കനിക ധില്ലന്‍ ഒരുക്കിയ പാര്‍ട്ടിയിലും മൃണാള്‍ ഠാക്കൂര്‍ പങ്കെടുത്തിരുന്നു. ഈ പാര്‍ട്ടിയില്‍ നിന്നുള്ള ചിത്രങ്ങള്‍ കനിക ധില്ലന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ആദ്യ ചിത്രത്തില്‍ ധനുഷിനൊപ്പം മൃണാള്‍ ഠാക്കൂറും ഉണ്ടായിരുന്നു. എന്നാല്‍ ഇതുവരെ ധനുഷോ മൃണാള്‍ ഠാക്കൂറോ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണങ്ങലൊന്നും നടത്തിയിട്ടില്ല. 

2004-ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരായത്. 18 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം ഇരുവരും 2022-ല്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.
 

Content Highlights: after divorce from aishwarya rajinikanth is dhanush dating mrunal thakur