‘എന്നുമെപ്പോഴും നീ എന്റെകൂടെ, ജനിച്ചതിന് നന്ദി’; അദിതിയുടെ ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സിദ്ധാര്‍ഥ്

അതിഥിയും സിദ്ധാർഥും | Photo: Instagram/worldofsiddharth
അതിഥിയും സിദ്ധാർഥും | Photo: Instagram/worldofsiddharth

തന്റെ ഭാര്യയും നടിയുമായ അദിതി റാവു ഹൈദരിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഹൃദയസ്പര്‍ശിയായ ഒരു കവിത പങ്കുവെച്ചിരിക്കുകയാണ് നടന്‍ സിദ്ധാര്‍ഥ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമിലൂടെയാണ് സിദ്ധാര്‍ഥ് ആശംസകള്‍ പങ്കുവെച്ചത്.

'എന്റെ പ്രണയിനി ജനിച്ചതിന്നാണ്, എല്ലാ ദിവസത്തെയും ഓരോ നിമിഷത്തിലും, എന്റെയുള്ളില്‍ നിന്നെ ഞാന്‍ അറിയുന്നു. ഞാന്‍ എവിടെ പോയാലും നീ എന്റെ കൂടെയുണ്ട്, എന്റെ ഏറ്റവും നല്ല സുഹൃത്ത്, എന്റെ ഏറ്റവും വലിയ ശക്തി, നീ എന്നെ ഞാനാകാന്‍ പ്രേരിപ്പിക്കുന്നതുകൊണ്ടാണ് ഞാന്‍ ഞാനായിരിക്കുന്നത്. ജനിച്ചതിന് നന്ദി. ഈ ജീവിതത്തിന് നന്ദി. എന്റെ ശക്തിക്ക് നന്ദി, എന്റെ രാജ്ഞി, കഴിവുള്ള, അനുഗ്രഹീതയായ, സുന്ദരിയായ എന്റെ ഭാര്യക്ക് നന്ദി. ജന്മദിനാശംസകള്‍ അദു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു', സിദ്ധാര്‍ഥ് കുറിച്ചു.

സിദ്ധുവാണ് ഏറ്റവും മികച്ചതെന്നും എത്രയും വേഗം തിരിച്ചുവരണമെന്നും അതിഥി കമന്റിലൂടെ പ്രതികരിച്ചു.

2021-ല്‍ 'മഹാ സമുദ്രം' എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദിതി റാവു ഹൈദരിയുടെയും സിദ്ധാര്‍ഥിന്റെയും പ്രണയകഥ ആരംഭിക്കുന്നത്.

2023 മാര്‍ച്ചില്‍ വിവാഹനിശ്ചയം പ്രഖ്യാപിച്ചതിന് ശേഷം, 2024 സെപ്റ്റംബര്‍ 16-ന് ഇരുവരും ദക്ഷിണേന്ത്യന്‍ പരമ്പരാഗത ആചാരപ്രകാരം വിവാഹിതരായി. തെലങ്കാനയിലെ വനപര്‍ത്തിയിലുള്ള 400 വര്‍ഷം പഴക്കമുള്ള ഒരു ക്ഷേത്രത്തില്‍വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.

Content Highlights: Actor Siddharth shares a touching poem and photos for his wife Aditi Rao Hydari`s birthday, celebrating their love and journey.