'ഹൃദയത്തിന്റെ രാജകുമാരി'; പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ക്കിടെ അദിതിക്ക് ആശംസയുമായി സിദ്ധാര്‍ഥ്‌

1. അദിതിയുടെ ജന്മദിനത്തിന് സിദ്ധാര്‍ഥ്‌  പങ്കുവെച്ച ചിത്രം, 2. സിദ്ധാര്‍ഥിന്റെ ജന്മദിനത്തിന് അദിതി പങ്കുവെച്ച ചിത്രം | Photo: Instagram/ Siddharth and Aditi Rao Hydari
1. അദിതിയുടെ ജന്മദിനത്തിന് സിദ്ധാര്‍ഥ്‌ പങ്കുവെച്ച ചിത്രം, 2. സിദ്ധാര്‍ഥിന്റെ ജന്മദിനത്തിന് അദിതി പങ്കുവെച്ച ചിത്രം | Photo: Instagram/ Siddharth and Aditi Rao Hydari

സിനിമാ പ്രേമികളുടെ ഇഷ്ടനടിയാണ് അദിതി റാവു ഹൈദരി. ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരെ നേടിയെടുത്ത നടി. അഭിനയത്തോടൊപ്പം സംഗീതവും തനിക്ക് വഴങ്ങുമെന്ന് പല വേദികളും അവര്‍ തെളിയിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസം അദിതിയുടെ 36-ാം ജന്മദിനമായിരുന്നു. നിരവധി പേര്‍ അതിദിക്ക് ആശംസ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. അതില്‍ ശ്രദ്ധേയമാകുന്നത് നടന്‍ സിദ്ധാര്‍ഥിന്റെ പിറന്നാള്‍ ആശംസയാണ്. 

2021-ല്‍ പുറത്തിറങ്ങിയ മഹാസമുദ്രം എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. അതിന് ശേഷം ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സിദ്ധാര്‍ത്ഥിന്റെ ആശംസ സന്ദേശം ചര്‍ച്ചയാകുന്നത്.

'ഹൃദയത്തിന്റെ രാജകുമാരിക്ക് പിറന്നാള്‍ ആശംസകള്‍. ചെറുതും വലുതും ഇതുവരെ കാണാത്തതുമായ എല്ലാ സ്വപ്നങ്ങളും യാഥാര്‍ഥ്യമാകാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. ഓരോ യാത്രയും മികച്ചാതകട്ടെ'- അദിതിക്കൊപ്പമുള്ള സെല്‍ഫി ചിത്രം പങ്കുവെച്ച് സിദ്ധാര്‍ഥ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സമാനമായൊരു കുറിപ്പ് സിദ്ധാര്‍ഥിന്റെ പിറന്നാള്‍ ദിവസം അദിതിയും പോസ്റ്റ് ചെയ്തിരുന്നു. 'മാന്ത്രിക കുതിരകളേയും സ്വപ്നങ്ങളേയും പിന്തുടരുന്നവന് പിറന്നാള്‍ ആശംസകള്‍' എന്നായിരുന്നു അന്ന് അദിതി കുറിച്ചത്. 

ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള ഹെയ് സിനാമികയാണ് അദിതിയുടെ അവസാനം പുറത്തുവന്ന ചിത്രം. നിശബ്ദ ചലച്ചിത്രമായ ഗാന്ധി ടോക്സ് ആണ് ഇനി റിലീസ് ചെയ്യാനുള്ളച.സിദ്ധാര്‍ത്ഥ് ജാദവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍  വിജയ് സേതുപതിയും അരവിന്ദ് സ്വാമിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്‌കെയ്പ് ആണ് സിദ്ധാര്‍ഥിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കമല്‍ഹാസന്‍ നായകനായ ഇന്ത്യന്‍-2 ആണ് ഇനി പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. 

Content Highlights: Aditi Rao Hydari Birthday Siddharth instagram