വൈവിധ്യങ്ങളെ പുൽകാം; അടിവസ്ത്രത്തിന്റെ പരസ്യത്തിൽ നഗ്നസ്തനങ്ങൾ അവതരിപ്പിച്ച് അഡിഡാസ്

വടിവൊത്ത ശരീരങ്ങളുള്ള സ്ത്രീരൂപങ്ങളെയാണ് മിക്ക അടിവസ്ത്രങ്ങളുടെ പരസ്യത്തിലും കാണാറുള്ളത്. എല്ലാ രൂപത്തിലും ആകൃതിയിലും പരിമിതികളിലുമൊക്കെയുള്ള ശരീരങ്ങൾ ഉണ്ടെന്നിരിക്കെ പുതിയ പരസ്യത്തിൽ വിപ്ലകരമായ മാറ്റവുമായി എത്തിയിരിക്കുകയാണ് അഡിഡാസ്. ബ്രായുടെ പുതിയ പരസ്യത്തിൽ അവതരിപ്പിച്ച മോഡലുകളാണ് വ്യത്യസ്തമാകുന്നത്.
സ്പോർട്സ് ബ്രായുടെ പരസ്യത്തിൽ ഇരുപത്തിയഞ്ചോളം നഗ്നസ്തനങ്ങളാണ് അഡിഡാസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. വൈവിധ്യത്തെ പുൽകുക എന്ന ആശയമാണ് ബ്രാൻഡ് പകരുന്നത്. ബുധനാഴ്ചയാണ് പുതിയ പരസ്യം അഡിഡാസ് ട്വീറ്റ് ചെയ്തത്.