അമേരിക്കയില്‍ പിറന്നാള്‍ ആഘോഷിച്ച് സുചിത്ര; ഇപ്പോഴും ചെറുപ്പമെന്ന് ആരാധകര്‍

സുചിത്ര മുരളി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍
സുചിത്ര മുരളി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍

തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ സജീവമായിരുന്ന നടിയാണ് സുചിത്ര മുരളി. നമ്പര്‍ 20 മദ്രാസ് മെയില്‍, കുട്ടേട്ടന്‍, അഭിമന്യു, കടിഞ്ഞൂല്‍ കല്ല്യാണം, ഹിറ്റ്‌ലര്‍, ഭരതം തുടങ്ങി ഒരുപാട് ചിത്രങ്ങളുടെ ഭാഗമായി. വിവാഹശേഷം വെള്ളിത്തിരയില്‍ നിന്ന് അകന്നുനിന്ന താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

അമേരിക്കയില്‍ കുടുംബത്തോടൊപ്പം 47-ാം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സുചിത്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. സുചിത്രയുടെ ഭര്‍ത്താവിനേയും കുടുംബാംഗങ്ങളേയും ചിത്രങ്ങളില്‍ കാണാം. ഇതിന് താഴെ നിരവധി ആരാധകര്‍ താരത്തിന് ആശംസ നേര്‍ന്നു.

വിവാഹശേഷം അമേരിക്കയിലേക്ക് പോയ സുചിത്ര വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം അവിടെയാണ് താമസിക്കുന്നത്. മുരളിയെന്നാണ് ഭര്‍ത്താവിന്റെ പേര്. മകള്‍ നേഹ. 1978-ല്‍ ആരവം എന്ന ചിത്രത്തില്‍ ബാലതാരമായാണ് അരങ്ങേറ്റം. നമ്പര്‍ 20 മദ്രാസ് മെയിലില്‍ നായികയായി അഭിനയിക്കുമ്പോള്‍ 14 വയസായിരുന്നു താരത്തിന്റെ പ്രായം. 


 

Content Highlights: actress suchitra murali celebrated birthday with family