വസ്ത്രധാരണത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും കമന്റ്; ചുട്ടമറുപടിയുമായി നടി ശ്രദ്ധാ ശ്രീനാഥ്

അഭിനയിക്കാൻ മാത്രമല്ല, പാടാനും അറിയാമെന്ന് തെളിയിച്ചുകൊണ്ടാണ് കഴിഞ്ഞദിവസം നടി ശ്രദ്ധാ കപൂർ ഇൻസ്റ്റഗ്രാമിൽ ഒരു റീൽ പോസ്റ്റ് ചെയ്തത്. അടുത്തിടെ തിയേറ്ററുകളിലെത്തിയ മേം വാപസ് ആവൂംഗാ എന്ന ചിത്രത്തിലെ തേരേ പാസ് മേം എന്ന ഗാനമാണ് ശ്രദ്ധ ആലപിച്ചത്. പിന്നാലെ അഭിനന്ദന പ്രവാഹമാണ് ശ്രദ്ധയുടെ കമന്റ് ബോക്‌സിലുണ്ടായത്.
എന്നാൽ അതിനിടയിൽ ചില 'ചൊറിയൻ' കമന്റുകളും ഉണ്ടായിരുന്നു. സാധാരണഗതിയിൽ സെലിബ്രിറ്റികൾ ഇത്തരം കമന്റുകൾക്ക് മറുപടി നൽകാറില്ല. എന്നാൽ ശ്രദ്ധ തന്റെ റീലിന് വന്ന പല കമന്റുകൾക്കും മറുപടി നൽകി. തന്റെ വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറുന്ന സ്വഭാവത്തിലുള്ള കമന്റുകൾക്ക് താരം നൽകിയ ചുട്ടമറുപടികളാണ് ഇപ്പോൾ വൈറലാകുന്നത്.
'ഹായ് ശ്രദ്ധാ, നീ വളരെ നന്നായി പാടുന്നുണ്ട്. എന്നാൽ നിന്റെ വസ്ത്രം ഈ ഗാനത്തിന് തീരെ അനുയോജ്യമല്ല, പ്രിയപ്പെട്ടവളേ' എന്നായിരുന്നു ഒരു കമന്റ്. പിന്നാലെ ഈ കമന്റിന് മറുപടിയുമായി ശ്രദ്ധാ ശ്രീനാഥ് രംഗത്തെത്തി. 'പ്രിയപ്പെട്ടവനേ, നിങ്ങളുടെ പരാതികൾ അടുത്തുള്ള മുൻസിപ്പൽ ഓഫീസിൽ പോയി പറയൂ' എന്നായിരുന്നു താരത്തിന്റെ മറുപടി.
'ശ്രദ്ധാ ശ്രീനാഥ്, ജീവിതം വളരെയധികം വിലപ്പെട്ടതാണ്. നിന്റെ ജീവിതം പാഴാക്കിക്കളയരുത്. ആദ്യം നീ പോയി ഒരു ചെറുക്കനെ കല്യാണം കഴിക്കൂ. എന്നിട്ട് നിന്റെ ഭാവിജീവിതം ആസ്വദിക്കൂ' എന്നായിരുന്നു മറ്റൊരു കമന്റ്. എന്നാൽ ഇതിനും ശ്രദ്ധയുടെ പക്കൽ വായടപ്പിക്കുന്ന മറുപടിയുണ്ടായിരുന്നു. 'ആദ്യം നീ പോയി ഒരാളെ വിവാഹം ചെയ്യ്. എന്നിട്ട് ഞാൻ ചെയ്യാം' എന്നാണ് ശ്രദ്ധ മറുപടി കമന്റായി എഴുതിയത്.
അതേസമയം സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേർ ശ്രദ്ധയുടെ ആലാപനത്തെ പ്രശംസിച്ച് കമന്റുകളിട്ടു. 'വളരെ മനോഹരമായിരിക്കുന്നു' എന്നാണ് നടി സിമ്രാൻ ചൗധരി കുറിച്ചത്. 'വളരെ നന്നായിട്ടുണ്ട്' എന്ന് സംവിധായകൻ രവികാന്ത് പെരെപ്പു കമന്റിട്ടു. ചുവന്ന ഹൃദയത്തിന്റെ ഇമോജിയായിരുന്നു നടി മൃണാൾ ഠാക്കൂറിന്റെ കമന്റ്. നടി അദിതി റാവുവും നടൻ അലി ഫസലും ഹൃദയത്തിന്റെ ഇമോജി തന്നെയാണ് കമന്റിട്ടത്.
'ഞാൻ ഈ സിനിമ ഇനിയും 10 തവണ കാണും. ഈ പാട്ട് കേട്ട് കരയാനായി' എന്നാണ് പാട്ട് പാടുന്ന റീലിന് ക്യാപ്ഷനായി ശ്രദ്ധാ ശ്രീനാഥ് കുറിച്ചത്.
Content Highlights: Actress Shraddha Srinath gave sharp, witty comebacks to social media users who tried to moral police her on her clothes and single status. Her direct replies quickly went viral, gaining massive support from her industry peers and fans.