റംസാനൊപ്പം റൊമാന്റിക് ചുവടുകളുമായി നിരഞ്ജന അനൂപ്; വീഡിയോ

നൃത്ത വീഡിയോയില്‍ നിന്ന്‌ | Photo: instagram/ ramzan
നൃത്ത വീഡിയോയില്‍ നിന്ന്‌ | Photo: instagram/ ramzan

നടി നിരഞ്ജന അനൂപിനൊപ്പമുള്ള മനോഹരമായ നൃത്ത വീഡിയോ പങ്കുവെച്ച് നടനും റിയാലിറ്റി ഷോ താരവുമായ റംസാന്‍. 'അലൈ പായുതേ' എന്ന ചിത്രത്തിലെ 'സ്‌നേഹിതനേ...സ്‌നേഹിതനേ' എന്ന സൂപ്പര്‍ഹിറ്റ് പാട്ടിനൊപ്പമാണ് ഇരുവരുടേയും നൃത്തം. 

നിരവധി പേരാണ് ഈ റൊമാന്റിക് ഡാന്‍സ് വീഡിയോക്ക് കമന്റുമായെത്തിയത്. നിഖില വിമല്‍, മൃദുല മുരളി, ലെന തുടങ്ങിയവര്‍ ഇരുവരേയും അഭിനന്ദിച്ചു കമന്റ് ചെയ്തിട്ടുണ്ട്. ഇരുവരുടേയും ഈ വിസ്മയ പ്രകടനം ചുരുങ്ങിയ സമയത്തിനുള്ളിലാണ് വൈറലായത്. 

നേരത്തെ നടി സാനിയ ഇയ്യപ്പനൊപ്പമുള്ള നൃത്ത വീഡിയോയും റംസാന്‍ പങ്കുവെച്ചിരുന്നു. കൊച്ചി മെട്രോയ്ക്കു മുന്നിലുള്ള റംസാന്റെ നൃത്തച്ചുവടുകളും വൈറലായിരുന്നു. ഭീഷ്മപര്‍വ്വം എന്ന ചിത്രത്തിലെ 'രതിപുഷ്പം' എന്ന പാട്ടില്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കൊപ്പം ചുവടുവെച്ചും റംസാന്‍ ആരാധകരുടെ കൈയടി നേടിയിരുന്നു. 


 

Content Highlights: actress niranjana anoop dancing with ramzan muhammed