ഹാര്‍ദികിനെ ഇഷ്ടമാണ്, ആ ബാറ്റിങ് കണ്ടിരിക്കാന്‍ രസമാണ്-ബോളിവുഡ് നടി ഇഷിത

ഇഷിതാ രാജ്/ ഹാര്‍ദിക് പാണ്ഡ്യ | Photo: instagram/ ishita raj/ hardik pandya
ഇഷിതാ രാജ്/ ഹാര്‍ദിക് പാണ്ഡ്യ | Photo: instagram/ ishita raj/ hardik pandya

കുറച്ച് കാലങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. സെര്‍ബിയന്‍ മോഡലും നടിയുമായ നടാഷ സ്റ്റാന്‍കോവിച്ചും ഹാര്‍ദികും തമ്മില്‍ അടുത്തിടെയാണ് വേര്‍പിരിഞ്ഞത്. ഇതിന് പിന്നാലെ ഗായിക ജാസ്മിന്‍ വാലിയയോടൊപ്പം ഹാര്‍ദിക് ഗ്രീസില്‍ അവധിക്കാലം ചെലവഴിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഹാര്‍ദികിനോടുള്ള ഇഷ്ടം തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം ഇഷിത രാജ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ഹാര്‍ദികിനെ കുറിച്ച് ഇഷിത വാചാലയായത്. 

'അദ്ദേഹം മികച്ചൊരു ഓള്‍റൗണ്ടറാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ടിരിക്കാന്‍ തന്നെ നല്ല രസമാണ്. ഹാര്‍ദികിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്റെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളില്‍ ഒരാള്‍.'-അഭിമുഖത്തിനിടെ ഇഷിത വ്യക്തമാക്കി. ഹാര്‍ദികിന്റെ മുന്‍ ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചിനെ കുറിച്ചും ഇഷിത അഭിമുഖത്തില്‍ സംസാരിച്ചു. 'നടാഷ സുന്ദരിയാണ്. അവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചിട്ടില്ല. ഞങ്ങള്‍ ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഭാവിയില്‍ കണ്ടുമുട്ടിയേക്കാം.'-ഇഷിത വ്യക്തമാക്കി. 

'പ്യാര്‍ കാ പഞ്ച്‌നാമ' എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് ഇഷിത ശ്രദ്ധിക്കപ്പെടുന്നത്. യാരം, ഛത്രപതി, വൈല്‍ഡ് വൈല്‍ഡ് പഞ്ചാബ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 

കഴിഞ്ഞ ജൂലൈയിലാണ് ഹാര്‍ദികും നടാഷയും ബന്ധം അവസാനിപ്പിച്ചത്. മകന്‍ അഗസ്ത്യയുമായി നടാഷ സെര്‍ബിയയിലേക്ക് തിരിച്ചുപോയിരുന്നു. താനാണ് എല്ലാമെന്ന ഹാര്‍ദികിന്റെ സ്വഭാവത്തില്‍ മനം മടുത്താണ് നടാഷ വിവാഹബന്ധം അവസാനിപ്പിച്ചതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2020 മെയിലായിരുന്നു ഇരുവരുടേയും വിവാഹം. 


 

Content Highlights: actress ishita raj says she loves hardik pandya